ADVERTISEMENT

എല്ലു പൊടിഞ്ഞു പോകുന്ന രോഗത്തോടു പൊരുതി ജീവിതത്തിലേക്കു തിരിച്ചു വന്ന ഫാത്തിമ അസ്‌ലയുടെ വിശേഷങ്ങൾ പലപ്പോഴായി  മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ ഒരു യുട്യൂബ് ചാനലും ഫാത്തിമ ആരംഭിച്ചിട്ടുണ്ട്. റിയാക്ഷൻ വിഡിയോകളിലൂടെ അർജുൻ സുന്ദരേശൻ എന്ന യുട്യൂബർ പങ്കുവയ്ക്കുന്ന ആശയങ്ങൾക്കെതിരയാണ് ഫാത്തിമയുടെ പുതിയ വിഡിയോ. arjyou എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വിഡിയോകൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ അപഹസിക്കുന്നു എന്നാണ് ഫാത്തിമയുടെ വിമർശനം.

‘‘ആദ്യ വിഡിയോകളില്‍ തന്നെ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അർജുന്റെ അഭിമുഖങ്ങള്‍ കണ്ടപ്പോൾ ഇനിയുള്ള വിഡിയോകളിൽ അതൊന്നും ഉണ്ടാകില്ല എന്നു കരുതി. പക്ഷേ, സബ്സ്ക്രൈബേഴ്സ് കൂടുന്നതിനനുസരിച്ച് നിലവാരം കുറയുന്നതായാണ് തോന്നുന്നത്. വളരെ മോശമായ ആശയങ്ങളെ സമൂഹത്തിലേക്ക് കുത്തിവെയ്ക്കാനാണ് അർജുൻ ശ്രമിക്കുന്നത്. അർജുനോട് വ്യക്തിപരമായി യാതെരു പ്രശ്നവുമില്ല. എന്നാൽ ട്രോളുകളെ കുറിച്ചാണ് പറയുന്നത്.

നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകളുണ്ട്. താഴ്ന്ന ജാതിക്കാരുണ്ട്, കോളനിയിൽ കഴിയുന്നവരുണ്ട്, ഹോമോസെക്ഷ്വൽസ് ഉണ്ട്, ബൈസെക്ഷ്വൽസ് ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുണ്ട്. അങ്ങനെ നിരവധിപ്പേരുണ്ട്. ഇവരെയൊന്നും ഇക്കാര്യം പറഞ്ഞ് കളിയാക്കാനുള്ള അവകാശം നമുക്ക് ആർക്കുമില്ല. എന്റെ വിഡിയോ എടുത്താലും ട്രോളാൻ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവും. എല്ലാ മനുഷ്യര്‍ക്കും കുറവുകളും കഴിവുകളും ഉണ്ടാവും. അതിനെ ഫോക്കസ് ചെയ്ത് ട്രോളുന്നതിനോട് യോജിക്കാൻ എനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത്’’– ഫാത്തിമ പറഞ്ഞു. 

ഫാത്തിമ അസ്‌ലയുടെ വിഡിയോ കാണാം; 

 

English Summary : Fathima Asla on Arjyou videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com