ADVERTISEMENT

മകളായ ദിയയ്ക്കും തട്ടീം മുട്ടീം പരമ്പരയിൽ മകളായി അഭിനയിക്കുന്ന ഭാഗ്യലക്ഷ്മിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു പിള്ള. ഇവരെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഒന്നിച്ചു ചേർത്താണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

‘റിയൽ ആൻഡ് റീൽ. രണ്ടുപേരും എന്റെ പ്രിയപ്പെട്ടവർ’ എന്നാണ് ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്. ‘അപ്പോൾ ഞാനോ’ എന്നു ചോദിച്ച് മരുമകന്റെ വേഷം ചെയ്യുന്ന സാഗറിന്റെ കമന്റും എത്തി. ‘നീ മോൻ അല്ലേടാ’ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

View this post on Instagram

Real and reel...both are my favorite...

A post shared by manju pillai (@pillai_manju) on

തട്ടീം മുട്ടീം പരമ്പരയിൽ മോഹനവല്ലി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. പരമ്പര ഒൻപതാം വർഷത്തിലേക്ക് കടക്കുകയാണ്. മക്കളായി അഭിനയിക്കുന്ന ഭാഗ്യലക്ഷ്മിയോടും സിദ്ധാർഥിനോടുമുള്ള ആത്മബന്ധം മുൻപും മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. 

English Summary : Manju Pillai real and reel daughters; image

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com