‘ഈ അസുഖത്തിന് നല്ല ചികിത്സയുണ്ട്’ ; മോശം കമന്റിന് ഉമ നായരുടെ മറുപടി
Mail This Article
സഹതാരമായ സായ് കിരണിന് ഒപ്പമുള്ള ചിത്രത്തിനു വന്ന മോശം കമന്റിന് ചുട്ടമറുപടി നൽകി നടി ഉമ നായർ. ടാറ്റൂ കാണിച്ച് ഇരുവരും നിൽക്കുന്ന ചിത്രത്തിനാണ് അശ്ലീല ചുവയുള്ള കമന്റ് വന്നത്. ഇതിനുള്ള ചികിത്സ ഇപ്പോൾ കേരളത്തിലുണ്ടെന്നാണ് ഉമ മറുപടി നല്‍കിയത്.
‘‘ടാറ്റൂ ആർട് ഒരുപാട് ഇഷ്ടമായിരുന്നു. ഒപ്പം പേടിയും. എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായ് കിരണ്‍ ആയിരുന്നു. ലൗവ് യു സായ്’’– ചിത്രം പങ്കുവച്ച് ഉമ കുറിച്ചു.
എന്നാൽ സ്നേഹം അറിയിച്ചുള്ള ആരാധകരുടെ കമന്റുകൾക്കിടയിലാണ് മോശം കമന്റ് എത്തിയത്. ‘‘ചേട്ടാ തുടയിൽ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്’’ എന്നായിരുന്നു കമന്റ്.
ഇതിന് ശക്തമായ ഭാഷയിൽ തന്നെ ഉമ മറുപടി നൽകുകയായിരുന്നു. ‘‘മോന് കണ്ടിട്ട് അങ്ങ് സഹിക്കുന്നില്ല അല്ലേ. പോട്ടെ സാരമില്ല. ഈ അസുഖത്തിന് ഇപ്പോ നല്ല ചികിത്സ കേരളത്തിൽ ഉണ്ട്’’ ഉമ താരം കുറിച്ചു. വ്യാജ ഐഡിക്കും മോശം കമന്റ്സിനും ഒരുപാട് മറുപടി കൊടുക്കേണ്ടി വരും. ഒക്കെ ആണോ ? എന്നും മറ്റൊരു കമന്റിലൂടെ താരം ചോദിച്ചു.
മോശം കമന്റിലൂടെ അധിക്ഷേപിച്ച ആൾക്കെതിരെ നടി വീണ നായരും അടുത്തിടെ രംഗത്തെത്തിയിരുന്നു. വീണയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
English Summary : Actress Uma Nair's response to negative comment