ഭക്തിയുടെ സൗന്ദര്യത്തിൽ രശ്മി സോമൻ ; ശ്രദ്ധനേടി ഫോട്ടോഷൂട്ട്
Mail This Article
×
ഭക്തിസാന്ദ്രമായ പശ്ചാത്തലത്തിലുള്ള നടി രശ്മി സോമന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. കൃഷ്ണ ഭക്തിയും നാടൻ സൗന്ദര്യം നിറയുന്ന മനോഹര ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
കൃഷ്ണന്റെ ചിത്രം പതിച്ച കരയുള്ള സെറ്റ് മുണ്ടും നീല ബ്ലൗസുമാണ് രശ്മിയുടെ വേഷം. അനുയോജ്യമായ ഫാന്‍സി ആഭരണങ്ങള്‍ ആക്സസറൈസ് ചെയ്തിട്ടുണ്ട്. തുളസിമാലയാണ് തലയിൽ ചൂടിയിട്ടുള്ളത്.
ഫൊട്ടോഗ്രഫർ ജിലാപ്പിയും സംഘവുമാണ് ഫോട്ടോഷൂട്ട് നടത്തിയത്. രശ്മിയുടെ ഗുരുവായായൂരിലെ വീടായിരുന്നു ലൊക്കേഷൻ.
English Summary : Reshmi Soman photoshoot
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.