ADVERTISEMENT

താനൊരു മികച്ച പബ്ജി കളിക്കാരൻ ആയിരുന്നെന്നും എന്നാൽ പബ്ജിയുടെ നിരോധനത്തിൽ ദുഃഖമില്ലെന്നും സീരിയിൽ താരം സായ് കിരൺ റാം. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിൽ പബ്ജി മൊബൈൽ ഗെയിം നിരോധിച്ചതിനെക്കുറിച്ച് സായ് കിരൺ  മനസ്സു തുറന്നത്.

‘‘എനിക്ക് പബ്ജി ഇഷ്ടമാണ്. അതിൽ മികച്ച കളിക്കാരനുമാണ്. ഞങ്ങളുടേത് ഭയങ്കര ടീമാണ്. പക്ഷേ, പബ്ജി കൊണ്ട് എന്റെ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും അപകടത്തിലാണെങ്കിൽ ഞാൻ അത് സന്തോഷത്തോടെ ഉപേക്ഷിക്കും. ഒരു യുദ്ധമുണ്ടായാല്‍ യഥാർഥ പബ്ജി കളിക്കാനും രാജ്യത്തിനു വേണ്ടി ജീവൻ കളയാനും തയാറാണ്. എന്റെ ജീവൻ പോകും മുമ്പ് കുറഞ്ഞത് 20 ചൈനക്കാരെയെങ്കിലും ഇല്ലാതാക്കും.’’– സായ് പറഞ്ഞു.

വിനോദത്തിനു വേണ്ടിയാണ് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതെന്നും പബ്ജിക്ക് പകരം വേറെ ഗെയിമുകൾ പരീക്ഷിക്കുമെന്നും സായ്കിരണ്‍ വ്യക്തമാക്കി. ഹൈദരബാദ് സ്വദേശിയായ സായ് കിരൺ വാനമ്പാടി എന്ന സീരിയലിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായത്. 

ലഡാക്കിലെ ചൈനയുടെ തുടർ പ്രകോപനത്തിനു പിന്നാലെയാണ് പബ്ജി മൊബൈൽ അടക്കം 118 ചൈനീസ് മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചത്. ജൂണിൽ ടിക്ടോക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനു പിന്നാലെയാണ് പുതിയ നടപടി. 

English Summary : Sai Kiran Ram on PUBG ban in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com