ADVERTISEMENT

പാക്കിസ്ഥാനിലെ ലാഹോർ സ്വദേശി അലി അബ്ബാസിന്റെ സലൂണിൽ മുടി വെട്ടിക്കാൻ എത്തുന്നവർ എന്തിനും തയാറായിരിക്കണം. കാരണം ഇവിടെ കത്തിയും ചുറ്റികയും ചില്ലിന്റെ പൊട്ടിയ കഷ്ണങ്ങളും ഉപയോഗിച്ചാണ് മുടി വെട്ടുന്നത്. അതുകൊണ്ട് ഈ സലൂണ്‍ ധൈര്യശാലികൾക്കുള്ളതാണ് എന്നു പറയാം.

പാക്കിസ്ഥാനിലെ ഒരു പ്രാദേശിക ചാനലാണ് അലി അബ്ബാസിനെയും അദ്ദേഹത്തിന്റെ അസാധാരണമായ ശൈലിയും പരിചയപ്പെടുത്തിയത്. വ്യത്യസ്തനായ ഈ ബാർബറുടെ കഥ വളരെ പെട്ടെന്നു തന്നെ ശ്രദ്ധ നേടുകയും ചെയ്തു. 

ഓരോ ദിവസവും പുതിയ രീതികൾ പരീക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെയാണ് കത്തിയും ചുറ്റികയും ചില്ലും ഉപയോഗിച്ച് മുടി വെട്ടാന്‍ പഠിച്ചതെന്നും അലി പറഞ്ഞു. മുടി വെട്ടും മുമ്പ് തീ പിടിപ്പിക്കുന്നതും അലിയുടെ രീതിയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അലിയുടെ സലൂണിൽ മുടി വെട്ടുന്നുണ്ട്. 

English Summary : Pakistani barber uses fire, hammer to style hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com