വിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടി–ഷർട്ട്; ക്രൂരതയെന്ന് സോഷ്യൽ ലോകം, പ്രതിഷേധം
Mail This Article
കാബൂളിലെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടി–ഷർട്ടിനെതിരെ പ്രതിഷേധം ശക്തം. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന രണ്ടു മനുഷ്യരുടെയും ചിത്രത്തിനൊപ്പം ‘കാബൂൾ സ്കൈഡൈവിങ് ക്ലബ്’ ‘2021ൽ സ്ഥാപിതം’ എന്ന് എഴുതിയ ടി–ഷർട്ടാണ് അമേരിക്കൻ ഇ–കൊമേഴ്സ് കമ്പനി ഇട്സിയിലൂടെ വിൽപനയ്ക്ക് എത്തിയത്. എന്നാൽ ഇത് ക്രൂരമായ പ്രവൃത്തിയാണെന്നു ചൂണ്ടിക്കാട്ടി ടി–ഷർട്ടിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയായിരുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത രീതിയിലും നിറത്തിലുമുള്ള ടി–ഷർട്ടുകളാണ് കമ്പനി പുറത്തിറക്കിയത്. പ്രതിഷേധം ശക്തമായതോടെ കമ്പനി ടി–ഷർട്ട് പിൻവലിച്ചു. മാത്രമല്ല അഫ്ഗാനിസ്ഥാനായി പ്രാർഥിക്കാൻ ആവശ്യപ്പെടുന്ന ടി–ഷർട്ട് പുറത്തിറക്കുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
താലിബാൻ കാബൂൾ പിടിച്ചടക്കിയതിനു പിന്നാലെ, അമേരിക്കൻ സൈനികവിമാനത്തിൽ അള്ളിപ്പിടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചവർ നിലത്തു വീഴുന്ന ദൃശ്യങ്ങൾ ലോക മനസ്സാക്ഷിയെ കണ്ണീരിലാഴ്ത്തിയിരുന്നു. യുവ ഫുട്ബോള്‍ താരം സാക്കി അൻവറും ഉൾപ്പടെ ഏഴു പേരാണ് വീണു മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
English Summary : T-shirts depicting Afghans falling from US aircraft put on sale online