ADVERTISEMENT

സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജിയുടെ പുതിയ ആഭരണ കലക്‌ഷന്റെ പരസ്യത്തിന് വിമർശനം. മോഡലുകളുടെ മുഖത്തെ ഗൗരവം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായി. മംഗൽസൂത്രയുടെ പരസ്യം നഗ്നതയുടെ പേരിൽ വിവാദത്തിലായതിനു പിന്നാലെയാണ് പുതിയ പരസ്യവും വാർത്തകളിൽ നിറഞ്ഞത്.

സബ്യസാചി ആഭരണങ്ങളുടെ 2021 ഓട്ടമൻ–വിന്റർ കലക്‌ഷൻ പരസ്യ ക്യാംപെയ്ന്‍ ആണിത്. പരസ്യത്തിൽ സാരിയുടുത്ത്, ആഭരണങ്ങൾ അണി‍ഞ്ഞ് ഗൗരവത്തോടെ തുറിച്ച് നോക്കിനിൽക്കുന്ന മോഡലുകളാണുള്ളത്. ‘എന്താണ് മോഡലുകൾക്ക് ഇത്രയും ദുഃഖം?, വേദന കടിച്ചമർത്തിയാണോ അവർ പരസ്യത്തിൽ അഭിനയിച്ചത്?, പ്രിയപ്പെട്ട ആരെയെങ്കിലും നഷ്ടപ്പെട്ടവരെയാണോ പരസ്യത്തിൽ അഭിനയിപ്പിച്ചത് ?.... എന്നിങ്ങനെ നീളുന്ന ചോദ്യങ്ങൾ. മോഡലുകൾ ചിരിക്കുന്നതായി എഡിറ്റ് ചെയ്ത ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. ‘വല്ലപ്പോഴും ചിരിക്കൂ. അതിങ്ങനെയാണ് മാറ്റങ്ങൾ വരുത്തുക’ എന്നാണ് ഒപ്പം കുറിച്ചിട്ടുള്ളത്.

എന്നാൽ പരസ്യത്തെ പിന്തുണച്ചും സബ്യസാചിയെ അഭിനന്ദിച്ചും ചിലർ രംഗത്തെത്തി. ‘സ്ത്രീകൾ അങ്ങനെയിരിക്കണം, ഇങ്ങനെയിരിക്കണം, അവര്‍‌ ദേഷ്യപ്പെടാൻ പാടില്ല, തുറിച്ചു നോക്കരുത് എന്നിങ്ങനെ പറയുന്നവർക്കാണ് പരസ്യത്തിൽ പ്രശ്നം തോന്നുന്നതെന്നാണ് ഇവരുടെ അഭിപ്രായം. കാഴ്ചയിൽ സാധാരണ ഇന്ത്യൻ സ്ത്രീകളെപ്പോലെയുള്ള മോഡലുകളെ അംഗീകരിക്കാനുള്ള പ്രയാസമാണ് വിമർശനത്തിനും ട്രോളിനും പിന്നിലെന്നും ഇവർ വാദിക്കുന്നു. 

എന്നാൽ പരസ്യം ശ്രദ്ധിക്കപ്പെടാനും ആഭരണങ്ങൾ വിറ്റുപോകാനും ചെയ്യുന്ന കാര്യങ്ങൾ മാത്രമാണിതെന്നാണ് ചിലരുടെ നിരീക്ഷണം. വിവാദമുണ്ടായാലേ പരസ്യം വാർത്തകളിൽ നിറയുവെന്നും എങ്കിലേ ആളുകള്‍ കാണുകയും വിൽപന കൂടുകയും ചെയ്യൂ എന്നും സബ്യസാചിക്ക് അറിയാം. അതിന് വേണ്ടിയുള്ള പരസ്യങ്ങളാണ് അദ്ദേഹവും ടീമും തയാറാക്കുന്നത്. അതൊന്നും മനസ്സിലാക്കാതെ വിമർശിച്ചും ട്രോളിയും ആളുകൾ സമയം കളയുന്നു എന്നാണ് ഇവർ പറയുന്നത്.

English Summary : Sabyasachi Mukherjee targeted by trolls for picking 'unhappy models' Ad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com