ADVERTISEMENT

മിസ് യൂണിവേഴ്സ് 2021 ജേതാവ് ഹർനാസ് സന്ധുവിനെ നേരിട്ടു കണ്ട് അഭിനന്ദിച്ച് ശശി തരൂർ എംപി. ഹർനാസിനെ സ്വാഗതം ചെയ്യുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് തരൂർ ട്വീറ്റ് ചെയ്തു. ഒന്നിച്ചുള്ള ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

‘‘വിജയശ്രീലാളിതയായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിശ്വസുന്ദരി ഹർനാസ് കൗർ സന്ധുവിനെ നേരിട്ട് അഭിനന്ദിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പുതുവത്സര അവധിക്ക് ഇന്ത്യയിൽ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് അവൾ. ഹർനാസിനെ സ്വാഗതം ചെയ്യുന്നതിൽ  ഇന്ത്യ അഭിമാനിക്കുന്നു. വേദിയിലേതു പോലെ പക്വതയും ആകർഷണീയതും ഉള്ള വ്യക്തിയാണ് അവൾ.’’ – തരൂർ കുറിച്ചു. 

തരൂറിനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്നെക്കുറിച്ചുള്ള ഹൃദ്യമായ വാക്കുകൾക്ക് നന്ദിയുണ്ടെന്നും ഹർനാസ് ട്വീറ്റ് ചെയ്തു.

പഞ്ചാബിൽ ചണ്ഡീഗണ്ഡ് സ്വദേശിനിയാണ് ഇരുപത്തിയൊന്നുകാരി ഹർനാസ്. ഇസ്രായേലിൽ എയ്‌ലറ്റിൽ ഡിസംബര്‍ 12ന് ആയിരുന്നു മത്സരം. 21 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യക്കാരി മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ലാറ ദത്ത (2000), സുസ്മിത സെൻ(1994) എന്നിവരാണ് മുൻപ് മിസ് യൂണിവേഴ്സ് ആയ ഇന്ത്യക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com