ADVERTISEMENT

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ 5000 പേരെ പങ്കെടുപ്പിച്ച് നടത്തിയ വിവാഹം വിവാദത്തിൽ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ ആഘോഷത്തിന്റെ വിഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുജറാത്തിലെ തപി ജില്ലയിൽ ജനുവരി 17ന് ആണു സംഭവം. 

ഡിജെ സംഗീതത്തിന് നിരവധിപ്പേർ ചുവടുവയ്ക്കുന്ന വിഡിയോ ആണ് പ്രചരിച്ചത്. വിവാഹാഘോഷം ആണെന്നും 5000 ത്തിലധികം ആളുകൾ പങ്കെടുത്തെന്നും പിന്നാലെ റിപ്പോർട്ടുകൾ വന്നു. വിവാഹത്തിന് 150 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്നാണ് ഗുജറാത്ത് സർക്കാരിന്റെ നിർദേശം. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് നടത്തിയ വിവാഹത്തിനെതിരെ വിമർനങ്ങൾ ഉയർന്നു. 

പരിപാടി സംഘടിപ്പിച്ചതിന് വധുവിന്റെ അച്ഛനും സഹോദങ്ങൾക്കുമെതിരെ കേസ് എടുത്തെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു ഇതെന്നും ഡിജിപി രാജ്കുമാർ പാണ്ഡ്യൻ പ്രതികരിച്ചു. പരിപാടിക്ക് അനുമതി നിഷേധിക്കാതിരുന്നിന് രണ്ടു പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com