ADVERTISEMENT

ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെതായി നടി ഗൗരി കൃഷ്ണൻ. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഫെയ്സ്ബുക്ക് വെരിഫിക്കേഷൻ ലഭിച്ച പേജാണിത്. 7 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. 

‘‘എന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. പേജിൽ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ പോസ്റ്റുകൾ കണ്ടാൽ അതു ഞാനല്ലെന്ന് ദയവായി മനസ്സിലാക്കുക’’– ഗൗരി കുറിച്ചു. വെരിഫൈഡ് പേജിന്റെ സ്ക്രീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.

അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. കോട്ടയം സ്വദേശിയാണ്. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർ‌ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com