ADVERTISEMENT

ഹൃദ്യമായ നിമിഷങ്ങൾകൊണ്ട് വിവാഹാഭ്യർഥനയുടെ വിഡിയോകൾ വൈറലാകാറുണ്ട്. ഒരാളുടെ പ്രണയം വിജയിക്കുന്നതു കണ്ട് മറ്റുള്ളവരും സന്തോഷിക്കും. എന്നാൽ എപ്പോഴും അത് വിജയകരമാകണമെന്നില്ല. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണാഫ്രിക്കയിലെ ജൊഹാനാസ്ബർഗിലാണ് സംഭവം. മക്ഡൊണാൾഡ്സ് ഔട്ട്ലറ്റ് ആണ് വിവാഹാഭ്യർഥന നടത്താൻ യുവാവ് തിരഞ്ഞെടുത്തത്. ഭക്ഷണം വാങ്ങാൻ നിൽക്കുന്ന യുവതിക്കു പിന്നിൽ കാമുകൻ മോതിരവുമായി കാത്തുനിന്നു. ചുറ്റിലുമുള്ളവരുടെ കയ്യടിയും ആർപ്പുവിളിയും കേട്ട് യുവതി തിരിഞ്ഞു. എന്നാൽ വിവാഹാഭ്യർഥന യുവതിയെ അദ്ഭുതപ്പെടുത്തുകയല്ല മറിച്ച് അസ്വസ്ഥയാക്കുകയാണ് ചെയ്തത്.

യുവാവിനെ ദേഷ്യത്തോടെ നോക്കിയശേഷം യുവതി നിഷേധാർഥത്തിൽ തലയാട്ടി. എന്തൊക്കെയോ സംസാരിച്ചശേഷം നടന്നകന്നു. ഇതു കണ്ട് ചുറ്റിലുമുള്ളവർ അമ്പരന്നു. നിരാശനായ യുവാവ് പിന്നീട് സാധനങ്ങളുമെടുത്ത് പോകുന്നതും കാണാം.

ഈ വിഡിയോയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധി ചർച്ചകൾ നടന്നു. യുവാവിന്റെ പ്രാങ്ക് ആയിരിക്കുമെന്നും യുവതിക്ക് ഒരുപക്ഷേ അയാളെ അറിയുക പോലുമില്ല എന്നുമാണ് ചിലരുടെ നിരീക്ഷണം. എന്നാൽ വിവാഹാഭ്യർഥന നടത്താന്‍ തിരഞ്ഞെടുത്ത സ്ഥലവും സാഹചര്യവും തെറ്റിയെന്നാണ് ചില കമന്റുകൾ. പൊതുസ്ഥലത്തു വച്ചുള്ള വിവാഹാഭ്യർഥന എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. പൊതുസ്ഥലം ആണെങ്കിൽ കൂടി കുറച്ച് പ്രണയാർദ്രമായ ഒരിടം വേണമായിരുന്നു തിരഞ്ഞെടുക്കാനെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com