ADVERTISEMENT

രണ്ട് ദിവസം കൊണ്ട് ശരീരത്തില്‍ സിക്സ് പാക് ഉണ്ടാക്കാനാവുമോ?. സാധിക്കും എന്നാണ് ഡീൻ ഗന്തർ പറയുന്നത്. ഡീൻ ഉണ്ടാക്കി കൊടുത്ത ‘സിക്സ് പാക്കി’ന്റെ വിഡിയോ കാണിച്ചു തരികയും ചെയ്യും. അതെങ്ങനെ എന്നല്ലേ?

സിക്സ് പാക്കിനു വേണ്ടി ജിമ്മിൽ പോയി. എന്നാൽ കാര്യങ്ങൾ താൻ വിചാരിച്ചതു പോലെ അത്ര എളുപ്പമല്ല എന്നു മനസ്സിലാക്കി ഒരു യുവാവ് ഗന്തറിനെ സമീപിക്കുകയായിരുന്നു. സിക്സ് പാക് ഉണ്ടെന്നു തോന്നിക്കുന്ന രീതിയിൽ ടാറ്റൂ ചെയ്യാനാവുമോ എന്നായിരുന്നു ചോദ്യം. ടാറ്റൂവിൽ അസാമാന്യമായ വൈദഗ്ധ്യം പുലര്‍ത്തുന്ന ഗന്തർ മറിച്ചൊന്നും ആലോചിക്കാതെ സമ്മതം പറഞ്ഞു. അതോടെ രണ്ടു ദിവസം കൊണ്ട് യുവാവിന്റെ ‘സിക്സ് പാക്’ ആഗ്രഹം സഫലമായി.

ഈ സിക്സ് പാക്കിനു പിന്നിലെ രസകരമായ കഥ ടിക്ടോക്കിലൂടെയാണ് ഗന്തർ പങ്കുവച്ചത്. ആദ്യ ദിവസം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വേദന സഹിക്കാനാവാതെ യുവാവ് പിന്മാറി. എന്നാൽ രണ്ടാം ദിവസം ടാറ്റൂ പൂർത്തിയായി. ഈ ടാറ്റൂവിന് ഗന്തർ പ്രതിഫലം വാങ്ങിയില്ല. ഇത് ഇഷ്ടം കൊണ്ടു ചെയ്തു കൊടുത്തതാണ് എന്നാണ് ഗന്തർ പറയുന്നത്. 

എന്തായാലും ഈ ടാറ്റൂ സിക്സ് പാക് സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com