വേഷവും ലുക്കും മാറ്റി ബോബി ചെമ്മണ്ണൂർ പൂരത്തിനെത്തി, പക്ഷേ...
Mail This Article
തൃശൂര്‍ പൂരം കാണാൻ വ്യവസായി ബോബി ചെമ്മണ്ണൂർ എത്തിയത് വ്യത്യസ്ത ലുക്കിൽ. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ബോബി പാന്റ്സും ഷർട്ടുമിട്ടാണ് പൂരത്തിന് എത്തിയത്. രൂപത്തിലും മാറ്റം വരുത്തിയിരുന്നു.
വെപ്പു താടിയും മീശയും വച്ച്, മുടി പോണി ടെയിൽ സ്റ്റൈലിൽ കെട്ടിയാണ് ബോബി രൂപം മാറ്റിയത്. കൂളിങ് ഗ്ലാസും വച്ചിരുന്നു. ഈ ലുക്കിൽ പൂരപ്പറമ്പിലും പ്രദർശനശാലയിലും കാഴ്ചകൾ കണ്ടു നടക്കുന്ന ബോബിയുടെ വിഡിയോ വൈറലാണ്.
പൂരനഗരിയിലെ സ്റ്റാളിൽനിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളിൽ പങ്കെടുക്കുന്നതും വിഡിയോയിലുണ്ട്. ഒരാൾ സംശയം തോന്നി അടുത്തെത്തി ബോബിയല്ലേ എന്നു ചോദിച്ചത് ബോബിയെ അദ്ഭുതപ്പെടുത്തി. ‘താടി കണ്ടാൽ വെപ്പാണെന്ന് അറിഞ്ഞൂടേ’ എന്നു പറഞ്ഞ അയാളോട് ‘നിങ്ങളൊരു സംഭവമാണെന്ന്’ ബോബി പറയുന്നതും കേൾക്കാം.