ADVERTISEMENT

വസ്ത്രധാരണത്തിന്റെ പേരിൽ ഹിന്ദി ടെലിവിഷൻ താരം ഉർഫി ജാവേദിന് വധഭീഷണി. പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയ്ക്ക് പകരം വെടിവച്ചു കൊല്ലേണ്ടിയിരുന്നത് ഉർഫിയെ ആയിരുന്നു എന്നതടക്കമുള്ള കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്കു ലഭിച്ചത്. ഇത്തരം കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉർഫി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

 

വസ്ത്രധാരണത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർഫി. ഫാഷൻ ചോയ്സുകളുടെ പേരിൽ വിമർശനവും ട്രോളുകളും താരത്തിന് പുതുമയല്ല. എന്നാൽ അതിന്റെ പേരിൽ കൊല്ലപ്പെടേണ്ടവളാണ് താൻ എന്നുള്ള കമന്റുകൾ ഭയപ്പെടുത്തുന്നുവെന്ന് സ്ക്രീൻ ഷോട്ടുകൾക്കൊപ്പം ഉർഫി കുറിച്ചു. ‘‘കഴിഞ്ഞ ദിവങ്ങളിൽ എനിക്കു ലഭിച്ചതിലെ ചില കമന്റുകൾ ഇവിടെ പങ്കുവയ്ക്കുന്നു. ഞാൻ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നെങ്കിൽ എന്ന് ആളുകള്‍ ആഗ്രഹിക്കുന്നു. നമ്മൾ ക്രൂരമായ ഒരു ലോകത്താണ് ജീവിക്കുന്നത്. എന്റെ മരണത്തിന് വേണ്ടി നിങ്ങൾ കൂടുതൽ തീവ്രമായി പ്രാർഥിക്കൂ’’– ഉർഫി കുറിച്ചു.

 

മേയ് 29ന് ആണ് പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല അക്രമികളുടെ വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ചാണ് സംഭവം. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസേവാലയുടെ യഥാർഥ പേര്. 29 വയസ്സായിരുന്നു. 

 

English Summary : Urfi Javed shares screenshots of disturbing texts from trolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com