ADVERTISEMENT

വസ്ത്രത്തിൽ പ്രകോപിതരാകുന്നവർക്ക് തന്റെ പുതിയ ഫോട്ടോഷൂട്ട് സമർപ്പിച്ച് നടിയും മോഡലുമായ അഞ്ജലി അമീർ. അൾട്രാ മോഡേണ്‍ മിനി ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിലാണ് താരം. സ്മാർട്ട് വെഡ്ഡിങ് ഫൊട്ടോഗ്രഫിയാണു ചിത്രങ്ങൾ പകർത്തിയത്. സന്തോഷ് ആണു മേക്കപ്. ആക്സസറികൾ ഒന്നും ഉപയോഗിക്കാതെയാണു സ്റ്റൈലിങ്. 

 

ലൈംഗികാതിക്രമ കേസില്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയിൽ യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നെന്ന് പരാമർശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ‘വസ്ത്രത്തിൽ പ്രകോപിതർ ആവുന്നവർക്ക്‌ സമർപ്പിക്കുന്നു’ എന്ന ക്യാപ്ഷനിലൂടെ ഈ സംഭവമാണ് അഞ്ജലി ഉദ്ദേശിച്ചതെന്ന് ആരാധകർ കരുതുന്നു. ക്യാപ്ഷനെ അഭിനന്ദിച്ച് നിരവധി കമന്റുകൾ കാണാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com