ADVERTISEMENT

ഹോളിവുഡ് സിനിമയിലെ ലോകരക്ഷകരായ സൂപ്പർ ഹീറോസിനെ മലയാളികളാക്കിയാലോ? അവർ കേരളത്തിൽ എന്താവും ചെയ്യുന്നുണ്ടാവുക? രസകരമായ ഈ ചിന്ത ചിത്രങ്ങളാക്കി അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് അരുണ്‍ നൂറ. ആനിമേറ്ററും ഫിലിം പ്രോഗ്രാമറുമായ ഇദ്ദേഹം ‘സാഡ് സൂപ്പർ ഹീറോസ് ഇൻ കേരള’ എന്ന പേരിൽ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

 

ഏഴു ചിത്രങ്ങളാണ് അരുൺ പങ്കുവച്ചത്. തന്റെ വിളകൾ വവ്വാലുകൾ ആക്രമിക്കുമോ എന്ന ആശങ്കയിൽ കൃഷിയിടത്തിൽ കുട ചൂടി നിൽക്കുന്ന ബാറ്റ്മാനാണ് ആദ്യത്തേത്. തുണിയലക്കുന്ന കോഴിക്കോട്ടുകാരി വണ്ടർ വുമൺ പിന്നാലെ വരുന്നു. അയൺമാനിന്റെ തൃശൂരിലെ ഒരു മടുപ്പൻ ദിവസമാണ് അടുത്ത ചിത്രം. കൊല്ലത്ത് തേങ്ങ മോഷ്ടിക്കുന്നതിനിടയിൽ പിടിക്കപ്പെട്ടതോടെ സ്പൈഡർമാന് ശിക്ഷയായി കെട്ടിട നിർമാണ ജോലി ചെയ്യേണ്ടി വരുന്നു. അവസാന ബസിലും തന്റെ പ്രിയതമ ബ്ലാക് വിഡോയെ കാണാത്തതിനാൽ ഹൃദയം തകർന്ന സൂപ്പർമാൻ തിരുവനന്തപുരത്തുണ്ട്. രാത്രി മുഴുവൻ ജോലി ചെയ്തു ക്ഷീണിച്ച ബ്ലാക് വിഡോ ആലപ്പുഴയിലെ ഒരു വയലിൽ കിടന്ന് ഉറങ്ങുകയാണ്.

 

ക്രിയാത്മകവും രസകരവുമായ ഈ സൃഷ്ടിക്ക് അഭിനന്ദനങ്ങളുമായി സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ രംഗത്തെത്തി. ശശിതരൂർ എംപി ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com