131 കിലോ ഭാരം, നടക്കാൻ ചക്രങ്ങൾ, വൈറലായി ഈ കേക്ക് ഉടുപ്പ്
Mail This Article
കഴിക്കാന്‍ മാത്രമല്ല, വേണമെങ്കിൽ വസ്ത്രമായി ഉപയോഗിക്കാനും കേക്ക് പറ്റും.. അതുവഴി റെക്കോർഡും സ്വന്തമാക്കാം. സ്വിറ്റ്സർലാന്റിൽ കേക്ക് വസ്ത്രം ധരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബേക്കറി ഉടമയായ നതാഷ കോളിൻ കിം ലീ ഫോക്സ്. വെള്ള നിറത്തിൽ വിവാഹ വസ്ത്രം പോലെയാണ് കേക്ക് നിർമിച്ചത്. കേക്ക് ഡ്രസിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്. 131.15 കിലോയാണ് കേക്ക് വസ്ത്രത്തിന്റെ ഭാരം.
നതാഷയുടെ 'സ്വീറ്റി കേക്ക്സ്' എന്ന ബേക്കറിയാണ് കേക്ക് നിർമാണത്തിന് പിന്നിൽ. സ്വിസ് വേൾഡ് വെഡ്ഡിങ് ഫെയറിലാണ് കേക്ക് വസ്ത്രം ധരിച്ച് നതാഷ ലോകറെക്കോർഡിൽ ഇടം നേടിയത്. 4.15 മീറ്റർ ചുറ്റളവും 1.57 മീറ്റർ ഉയരവുമുള്ള കേക്ക് വസ്ത്രത്തിന്റെ അടിഭാഗം അലുമിനിയം ഫ്രെയിം ഉപയോഗിച്ച് ഉറപ്പിച്ചിട്ടുണ്ട്. മോഡലിന് എളുപ്പത്തിൽ നടക്കാനായി ചക്രങ്ങളും സ്ഥാപിച്ചു. പഞ്ചസാര പേസ്റ്റ് കൊണ്ടാണ് വസ്ത്രത്തിന്റെ മുകൾ ഭാഗം നിർമിച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം 1.5മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.
Content Summary: Switzerland woman makes largest wearable cake dress