നാലു തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ; 'രോമാഞ്ചം' ഈ ഫോട്ടോഷൂട്ട്
Mail This Article
സേവ് ദ ഡേറ്റ് വിഡിയോയും മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാനാണ് എല്ലാവരുടെയും ശ്രമം. സംഗതി വെറൈറ്റിയാക്കി ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുക. പലപ്പോഴും മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ കുടുംബക്കാരെയൊന്നും കൂടെ കൂട്ടാറില്ല. എന്നാൽ ഇവരെല്ലാം ചേർന്നാൽ സംഗതി ഉഷാറാകുമെന്ന് കാണിച്ചു തരികയാണൊരു ഫോട്ടോഷൂട്ട് വിഡിയോ. നാലു തലമുറകൾ ഒന്നിച്ച ഒരു ഫോട്ടോഷൂട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും ഒപ്പം ചിഞ്ചുവും ജിബിനും. ജിബിൻ തന്നെയാണ് ഫോട്ടോഷൂട്ട് വിഡിയോയ്ക്കും പിന്നിൽ. ഫോട്ടോഗ്രാഫി ആത്രേയ എന്ന പേജിലൂടെ 'എന്റെ സ്വന്തം കുടുംബം' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ നിരവധി പേർ വിഡിയോ കണ്ടു.
‘ജാൻ എ മൻ’ സിനിമയിൽ ബാലു വർഗീസിന്റെ അച്ഛന്റെ വേഷം ചെയ്ത കുഞ്ഞുകുട്ടിയാണ് കൂട്ടത്തിലെ താരം. സ്വന്തം അപ്പൂപ്പനെ വെച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്തതില്‍ ഏറെ സന്തോഷവാനാണ് ജിബിൻ.
ഭാര്യയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് ജിബിൻ കണ്ടെത്തിയ ഐഡിയക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. രോമാഞ്ചം സിനിമ കണ്ടപ്പോൾ മുതൽ ആ പാട്ടിനോട് തോന്നിയ ആകർഷണമാണ് ഇത്തരമൊരു ഫോട്ടോഷൂട്ടിന് പിന്നിലെന്ന് ജിബിൻ പറഞ്ഞു. ജിബിന്റെ വല്യപ്പനും വല്യമ്മയും അച്ഛനും അമ്മയും ഒപ്പം ഭാര്യയായ ചിഞ്ചുവിന്റെ അച്ഛനും അമ്മയുമാണ് ഫോട്ടോഷൂട്ടിൽ തകർത്ത് അഭിനയിച്ചത്. അവരവരുടെ കാലഘട്ടത്തിലെ കോസ്റ്റ്യൂമാണ് തിരഞ്ഞെടുത്തത്. എല്ലാവർക്കും ആ തലമുറകളുടെ ബന്ധം ഫീൽ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണ് ജിബിൻ.
വിഡിയോ എടുത്തത് നിതിൻ റോയിയാണ്. സജ്ജുവാണ് എഡിറ്റിങ്. സാസൺ ബൈ സാറയാണ് കോസ്റ്റ്യൂംസ്.
Content Summary: Four generations of a family posed together for a maternity photoshoot.