ADVERTISEMENT

പെട്ടെന്നൊരാൾ മുന്നിൽ വന്ന് നമ്മളുടെ ഒരു ചിത്രം കയ്യിൽ തന്നാൽ എങ്ങനെയിരിക്കും, സന്തോഷമാകുമല്ലേ. നമ്മുടെ കടയിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ കസ്റ്റമർ തന്നെയാണ് ആ ചിത്രത്തിന് പിന്നിലെങ്കിലോ? സന്തോഷം ഇരട്ടിയാകില്ലേ. അത്തരത്തിലുള്ളൊരു വിഡിയോ ആണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. കടയിൽ ഐസ്കീം കഴിക്കാനെത്തിയ ആൾ നിമിഷ നേരം കൊണ്ട് കടക്കാരന്റെ ചിത്രം വരച്ച് നൽകിയിരിക്കുകയാണ്. 

Read More: ‘ഇതൊക്കെ പെറുക്കി വിറ്റാലല്ലേ ജീവിക്കാൻ കഴിയൂ’, ഹൃദയഹാരിയായ കുറിപ്പുമായി വിനോദ് കോവൂർ

സ്വന്തം ചിത്രം പെട്ടെന്ന് കിട്ടിയ കടക്കാരന്റെ സന്തോഷമത്രയും വിഡിയോയിലുണ്ട്. ‘മെൽറ്റിങ് മൊമന്റ്സ്’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ ഇതിനോടകം 1 മില്യണിലധികം പേർ കണ്ടു കഴിഞ്ഞു. 

ഇത് സുന്ദര നിമിഷം, കണ്ണു നിറഞ്ഞു പോയി എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. സോഹൻ എന്ന ആർട്ടിസ്റ്റാണ് മനോഹരമായ ചിത്രത്തിന് പിന്നിൽ.

Content Summary: Artist Sketches Ice Cream Vendor's Face

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com