ADVERTISEMENT

സീരിയൽ താരം പ്രീത പ്രദീപ് വിവാഹിതയായി. വിവേക്.വി.നായർ ആണ് വരൻ. 2019 ആഗസ്റ്റ് 25ന് ആയിരുന്നു വിവാഹം.

ടെക്നോപാർക്കിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഫിനാൻസ് മാനേജർ ആണ് വിവേക്. ഡിഗ്രിക്ക് ഒന്നിച്ചു പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. വിവേകിന്റെ പ്രെപ്പോസൽ പ്രീത വീട്ടിൽ അറിയിച്ചു. അവരും സമ്മതം അറിയിച്ചതോടെ 2018 ഡിസംബറിൽ നിശ്ചയം നടന്നു.

preetha-pradeep-1

തിരുവനന്തപുരം സ്വദേശികളായ പ്രദീപ് കുമാർ, ഉഷ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പ്രീത. മൂന്നുമണി എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് പ്രീത ശ്രദ്ധ നേടിയത്.

preetha-pradeep-3

ഇപ്പോൾ മഴവിൽ മനോരമയിലെ മറുതീരം തേടി എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സീരിയൽ  മേഖലയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കള്‍ ചടങ്ങിൽ പങ്കെടുത്തു.

preetha-pradeep-2

നർത്തിക, അവതാരക എന്ന നിലയിലും പ്രീത ശ്രദ്ധ നേടിയിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീൻ, പടയോട്ടം, അലമാര, സൺഡേ ഹോളിഡേ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com