ശ്രീകുമാറും സ്നേഹയും വിവാഹിതരായി
Mail This Article
×
അഭിനേതാക്കളായ എസ്.പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പര മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രത്തിലൂടെയാണ് സ്നേഹ ജനപ്രീതി നേടിയത്. ഇതേ സീരിയലിൽ ലോലിതൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീകുമാറും കയ്യടി നേടിയിരുന്നു. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷവും ശ്രീകുമാറിന് അഭിനന്ദനങ്ങൾ നേടികൊടുത്തു
ഓട്ടൻത്തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ, അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.
English Summary: Actor S.P Sreekumar weds actress Sneha Sreekumar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.