ADVERTISEMENT

ലോക്ഡൗൺ ഇടവേളയ്ക്കുശേഷം പുതുമകൾ തേടി വെഡ്ഡിങ് ഷൂട്ടുകള്‍ സജീവമാകുകയാണ്. പഴമയുടെ ചന്തമുള്ള ഒരു അച്ചായൻസ് പ്രീവെഡ്ഡിങ് ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ടോണി ഫിലിപ്പ്– സമിത സാറ എന്നിവരാണ് ഈ അച്ചായൻ, അച്ചായത്തി ജോഡി.

photoshoot

സമിത മുണ്ടും ചട്ടയും ധരിച്ചപ്പോൾ കുപ്പായവും മുണ്ടുമായിരുന്നു ടോണിയുടെ വേഷം. കെന്തയും വെന്തിങ്ങയും കയ്യിലൊരു കാലൻ കുടയുമൊക്കെയായി ടിപ്പിക്കൽ അച്ചായൻ– അച്ചായത്തി സ്റ്റൈലിലേക്ക് ഇരുവരും മാറി. പഴയ സ്റ്റൈലൻ വസ്ത്രത്തിൽ രസകരമായ സേവ് ദ് ഡേറ്റ് ചിത്രങ്ങൾ പിറക്കുകയും ചെയ്തു. 

Ente Kottayam <3

Posted by Tuesday Lights on Wednesday, 12 August 2020

കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്യൂസ്ഡേ ലൈറ്റ്സ് ആണ് ഈ ഷൂട്ടിനു പിന്നിൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ പ്രീവെഡ്ഡിങ് ഷൂട്ടിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. 

English Summary : Viral save the date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com