ADVERTISEMENT

വെഡ്ഡിങ് ഷൂട്ടുകൾ വീണ്ടും സമൂഹമാധ്യമ ചർച്ചകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. സഭ്യത ലംഘിക്കുന്നവെന്ന ആക്ഷേപങ്ങളാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ അതോടൊപ്പം പാരമ്പര്യത്തിന്റെ പ്രൗഢി ഇഴ ചേർത്തുള്ള വെഡ്ഡിങ് ഷൂട്ടുകളും സോഷ്യൽ ലോകത്ത് സാന്നിധ്യമറിയിക്കുന്നുണ്ട്. ആദർശ് രാജ്–സ്നേഹ മുരളി എന്നിവരുടെ സേവ് ദ് ഡേറ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് ഇത്തരത്തിലാണ്.

save-the-date-6

ഗജവീരന്റെ സൗന്ദര്യവും പരമ്പരാഗത തനിമ നിറയുന്ന വീടുമാണ് ഇവരുടെ സേവ് ദ് ഡേറ്റിനെ ആകർഷകമാക്കുന്നത്. പുത്തൻകുളം ഉണ്ണിമങ്ങാട് ഗണപതിയെന്ന ആനയാണ് ഫോട്ടോഷൂട്ടിലുള്ളത്. ഗജവീരനെ സാക്ഷിയാക്കിയും വീടിന്റെ മനോഹാരിത പശ്ചാത്തലമാക്കിയുള്ള പ്രണയാർദ്രമായ ചിത്രങ്ങൾ  ആരുടെയും മനസ്സില്‍ ഇടം നേടും.

save-the-date-3

കൊല്ലം അയത്തിലുള്ള പുളിന്താനത്ത് തറവാട് ആണ് ഫോട്ടോഷൂട്ടിന് ലൊക്കേഷനായത്. ആദർശിന്റെ സഹോദരൻ പ്രശാന്തിന്റെ വീടാണിത്. ട്രഡീഷനൽ ശൈലിയിലുള്ള ഈ വീട് വെട്ടുകല്ലിലാണ് നിർമിച്ചിരിക്കുന്നത്. വീട് സോഷ്യൽ ലോകത്ത് നേരത്തെ ഹിറ്റായിരുന്നു. ഇതോടെ വീട് ലൊക്കേഷൻ സേവ് ദ് ഡേറ്റിന് ലൊക്കേഷന്‍ ആക്കാമെന്ന് ആദർശ് തീരുമാനിക്കുകയായിരുന്നു.

save-the-date-2

ആരും മോശം പറയാത്ത എന്നാൽ ആകർഷകവും മലയാളത്തനിമ നിറയുന്നതുമായ ഒന്നായിരിക്കണം സേവ് ദ് ഡേറ്റ് എന്ന് ആഗ്രഹിച്ചിരുന്നതായി ആദർശ് പറഞ്ഞു. വെഡ്ഡിങ് ഷൂട്ടുകൾകൊണ്ട് വാർത്തകളിൽ നിറഞ്ഞ, തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലാക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങൾ പകർത്തിയത്. ‘‘ലോക്ഡൗണിന്ശേഷം വെഡ്ഡിങ് ഷൂട്ടുകൾ വീണ്ടും സജീവമായി കഴിഞ്ഞു. ചിലർക്ക് പുതുമകളാണ് വേണ്ടത്. എന്നാൽ ഒരു വിഭാഗത്തിന് ട്രഡീഷനൽ സ്റ്റൈലിനോടാണ് താൽപര്യം. അങ്ങനെ ഒന്നാണ് ഈ സേവ് ദ് ഡേറ്റ്’’– ജിജീഷ് കൃഷ്ണൻ പറഞ്ഞു

save-the-date-5

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഫോട്ടോഷൂട്ട് കണ്ട് നിരവധിപ്പേർ വിളിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് ആദർശും സ്നേഹയും. നവംബർ 1ന് ആണ് ഇവരുടെ വിവാഹം. 

save-the-date-1

English Summary : Viral save the date photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com