ADVERTISEMENT

സീരിയൽ താരം ശ്രീലയ വിവാഹിതയായി. റോബിൻ ആണ് വരൻ. കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു വിവാഹസത്കാരം. 

വിവാഹസത്കാരത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സിനിമ–സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിന്റെ ഭാഗമായി.

ശ്രീലയയുടെ രണ്ടാം വിവാഹമാണിത്. കുവൈത്തില്‍ എൻജിനീയർ ആയ നിവിൽ ചാക്കോയാണ് ശ്രീലയയെ ആദ്യം വിവാഹം ചെയ്തത്. 2017ൽ ആയിരുന്നു ഇത്. പിന്നീട് ഇവർ വേർപിരിഞ്ഞു. 

നടി ലിസി ജോസിന്റെ മകളും നടി ശുത്രി ലക്ഷ്മിയുടെ സഹോദരിയുമാണ് ശ്രീലയ. മഴവിൽ മനോരയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധ നേടുന്നത്. പിന്നീട് മൂന്നുമണി എന്ന സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രം താരത്തിന് നിരവധി അഭിനന്ദനങ്ങൾ നേടിക്കൊടുത്തു.  

English Summary : Actress Sreelaya Jose got married ; Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com