സീരിയൽ താരം അമൃത വർണൻ വിവാഹിതയായി
Mail This Article
×
പ്രശസ്ത സീരിയൽ താരം അമൃത വർണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.
ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, പട്ടുസാരി, പുനർജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴു രാത്രികൾ തുടങ്ങി നിരവധി സീരിയലുകളിൽ അമൃത അഭിനയിച്ചിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടെലിവിഷൻ രംഗത്തേക്കു വരുന്നത്. സീരിയലുകൾക്ക് പുറമെ പരസ്യങ്ങളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധ നേടി.
സേവ് ദ് ഡേറ്റ് വിഡിയോയും ചിത്രങ്ങളും അമൃത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. മണി വർണൻ, സുചിത്ര ദമ്പതികളുടെ മകളാണ് അമൃത. തിരുവനന്തപുരം സ്വദേശിനിയാണ്. മാവേലിക്കരയാണ് പ്രശാന്തിന്റെ സ്വദേശം.
English Summary : Actress Amritha Varnan got married
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.