സീരിയൽ താരം അഖിൽ ആനന്ദ് വിവാഹിതനായി
Mail This Article
×
‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ സീരിയലിലൂടെ ശ്രദ്ധേയനായ നടൻ അഖിൽ ആനന്ദ് വിവാഹിതനായി. ദീർഘകാല സുഹൃത്തായ സനം ആണ് വധു. മാർച്ച് 15ന് റാന്നിയില്‍വച്ചായിരുന്നു ചടങ്ങുകൾ.
സീരിയൽ താരങ്ങളായ സാജൻ സൂര്യ, ഷോബി തിലകൻ, യുവ കൃഷ്ണ, വിവേക് ഗോപൻ, മാളവിക വെയ്ൽസ്, ജിസ്മ എന്നിവർ വിവാഹത്തിന് എത്തിയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജി എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് അഖിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് കാർത്തിക ദീപം എന്ന സീരിയലിലും അഭിനയിച്ചു.
വധു സനം ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ അക്കൗണ്ട് മാനേജർ ആണ്. ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
English Summary : Serial actor Akhil Anand got married
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.