കണ്ണു നിറഞ്ഞ് എലീന, ആശംസകളുമായി താരങ്ങൾ; വിവാഹചിത്രങ്ങൾ, വിഡിയോ
Mail This Article
ഓഗസ്റ്റ് 30ന് കോഴിക്കോട് വച്ചായിരുന്നു അവതാരക എലീന പടിക്കലിന്റെയും രോഹിത് പ്രദീപിന്റെയും വിവാഹം. ഏഴു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്.
ഹൈന്ദവ ആചാരപ്രകാരം നടന്ന ചടങ്ങിൽ ഡാർക്ക് മെറൂൺ കാഞ്ചീപുരം സാരിയിലാണ് എലീന നവവധുവായി ഒരുങ്ങിയത്. എലീനയുടെ സുഹൃത്ത് ആര്യ നായർ ആണ് സാരി ഒരുക്കിയത്. തനൂസ് ബ്രൈഡൽ ബുട്ടീക് ആണു ബ്ലൗസ് കസ്റ്റമൈസ് ചെയ്തത്. കസവുമുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം.
രാജ് കലേഷ്, ബിഗ് ബോസിലെ സഹമത്സരാർഥികളായ രേഷ്മ, അലസാൻഡ്ര, നടി റബേക്ക സന്തോഷ് എന്നീ താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. വിവാഹത്തലേന്ന് നടന്ന ഹൽദി ചടങ്ങിലും പങ്കെടുക്കാൻ താരങ്ങൾ എത്തിയിരുന്നു.
വിവാഹ ദിനത്തിലെ മനോഹരനിമിഷങ്ങള്‍ ഉൾപ്പെടുത്തിയുള്ള വിഡിയോ മോഷൻ പിക്ചേഴ്സ് വെഡ്ഡിങ് ഫൊട്ടോഗ്രഫി പങ്കുവച്ചിരുന്നു. കണ്ണുനീർ നിയന്ത്രിക്കാനാകാതെ, ‘അയ്യേ, ഞാൻ കരഞ്ഞ് ചളമാക്കുവോ’ എന്ന് എലീന ചോദിക്കുന്നത് വിഡിയോയിലുണ്ട്. സഹതാരങ്ങളുടെ ആശംസകളും താലി കെട്ടും ഉൾപ്പടുത്തിയാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
English Summary : Alina Padikkal wedding photos and videos