ADVERTISEMENT

പൂക്കളുടെ വസന്തം വിരിയിച്ച ഫ്ലോറൽ ലെഹംഗയിൽ പ്രിയതമനോട് ചേർന്നിരിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മിനിസ്ക്രീൻ താരം അർച്ചന സുശീലൻ വിവാഹവാർത്ത ആരാധകരുമായി പങ്കുവച്ചത്. അമേരിക്കയിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് താരം വിവാഹിതയായത്.

 

വിവാഹദിനത്തിലണിയാൻ മനോഹരമായ ലെഹങ്കയൊരുക്കിയതിന് അനു നോബിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു വിവാഹചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി ഗ്ലോറിയെന്ന് പറഞ്ഞാലാണ് മലയാളി വീട്ടമ്മമാർക്ക് അർച്ചനയെ വേഗത്തിൽ മനസ്സിലാകുന്നത്.

 

 വിവാഹവാർത്ത പുറത്തുവിട്ടുകൊണ്ട് അർച്ചന സുശീലൻ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ. – ‘‘ പ്രവീൺ നായരെ വിവാഹം കഴിച്ചു.  ജീവിതത്തിൽ നിന്നെ എനിക്ക് ലഭിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. എന്റെ ജീവിതത്തിൽ സ്നേഹവും സന്തോഷവും നിറച്ചതിന് ഒരുപാട് നന്ദി. വിവാഹവസ്ത്രമായി ലെഹങ്ക ഒരുക്കിത്തന്ന അനു നോബിക്കും ഒരുപാട് നന്ദി’’

 

Content Summary : Serial Actress Archana Susheelan Share her Wedding Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com