പീകോക്ക് ലെഹംഗയും പട്ടു സാരിയും; വിവാഹനിശ്ചയത്തിന് ഗൗരി തിളങ്ങിയത് ഇങ്ങനെ: ചിത്രങ്ങൾ
Mail This Article
പീകോക്ക് ഷെയ്ഡിലുള്ള ലെഹംഗയും മഞ്ഞ പട്ടു സാരിയുമായിരുന്നു വിവാഹനിശ്ചയ ചടങ്ങുകളിൽ നടി ഗൗരി കൃഷ്ണന്റെ വേഷം. പുടവ കൊടുക്കൽ ചടങ്ങിന് ലെഹംഗ ധരിച്ച ഗൗരി, മോതിരമാറ്റത്തിന് സാരിയിൽ വധുവിനെപ്പോലെ തിളങ്ങി.
സ്റ്റോൺ, ബീഡ്സ് വർക്കുകളുള്ളതാണ് ലെഹംഗ. ബ്ലൗസിന്റെ പുറകുവശത്തായി ഗൗരിയുടെയും മനോജിന്റെയും പേരുകൾ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ദുപ്പട്ടയുടെ ബോർഡറിൽ മാത്രമേ വർക്കുകൾ നല്‍കിയിട്ടുള്ളൂ. സെറ ഡിസൈൻസ് ആണ് ലെഹംഗ ഒരുക്കിയത്.
മഞ്ഞ പട്ടു സാരിക്കൊപ്പം പിങ്ക് ബ്ലൗസ് ആണ് പെയർ ചെയ്തത്. ട്രഡീഷനൽ ആഭരണങ്ങൾ ധരിച്ച്, മുല്ലപ്പൂ ചൂടിയാണ് താരം ഒരുങ്ങിയത്. ടിന്റു ഭദ്രൻ ആണ് മേക്കപ് ചെയ്തത്. വെള്ള ജുബ്ബയും മുണ്ടുമായിരുന്നു മനോജിന്റെ വേഷം.
ഫെബ്രുവരി 11ന് നാട്ടകത്തുള്ള സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു നടി ഗൗരി കൃഷ്ണന്റെയും സംവിധായകൻ മനോജ് പേയാടിന്റെയും വിവാഹനിശ്ചയം. കോട്ടയം സ്വദേശിയായ ഗൗരി ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പൗർണമിത്തിങ്കളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. ഈ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ് പേയാട്. തിരുവനന്തപുരം സ്വദേശിയാണ്.
English Summary: Actress Gowri Krishnan engagement photos