മോഡൽ കോർട്നി കർദാഷിയാൻ വിവാഹിതയായി; പങ്കെടുത്തത് നാലുപേർ
Mail This Article
സൂപ്പർ മോഡലും ടെലിവിഷൻ താരവുമായ കോർട്നി കർദാഷിയാനും അമേരിക്കൻ സംഗീതജ്ഞൻ ട്രാവിസ് ബാർകറും വിവാഹിതരായി. ഏപ്രിൽ 4ന് പുലർച്ചെ ലാസ് വേഗസിലെ പള്ളിയിൽവച്ചായിരുന്നു വിവാഹം. ഒരു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
ഗ്രാമി അവാർഡ്സ് 2022ന് ഇരുവരും ഒന്നിച്ചാണ് എത്തിയത്. ഈ പരിപാടിക്കുശേഷം നേരെ പള്ളിയിലേക്ക് പോയി. ചടങ്ങിന് സാക്ഷികളി 4 പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് റിപ്പോർട്ട്.
42കാരി കോർട്നിയുടെ ആദ്യ വിവാഹമാണിത്. മുന്‍ കാമുകൻ സ്കോട്ട് ഡിസിക്കുമായുള്ള ബന്ധത്തിൽ മൂന്നു മക്കളുണ്ട്. 46കാരൻ ട്രാവിസിന് ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്.
ഒന്നിച്ചുള്ള ചിത്രങ്ങൾ കോർട്നിയും ട്രാവിസും സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാൽ വിവാഹത്തിന്റെ സൂചനകളൊന്നും നൽകിയിരുന്നില്ല. ഇവരുടെ അപ്രതീക്ഷിത വിവാഹം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. വിവാഹചിത്രങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.
ഇൻസ്റ്റഗ്രാമിൽ 16 കോടി ഫോളോവേഴ്സ് കോർട്നി, മോഡലും സംരംഭകയുമായ കിം കർദാഷിയാന്റെ സഹോദരിയാണ്. അമേരിക്കൻ ടെലിവിഷൻ മേഖലയിലെ അതികായരാണ് കർദാഷിയാൻ കുടുംബം.