ആലിയ–രൺബീർ ഹൽദി ആഘോഷം; ലെഹംഗയിൽ കരീന, അനാർക്കലിയിൽ കരീഷ്മ: വിഡിയോ
Mail This Article
ആലിയ ഭട്ട്–രൺബീർ കപൂർ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. ഏപ്രിൽ 13നാണ് ഹൽദി നടക്കും. രൺബീറിന്റെ ബന്ധുക്കളും അഭിനേതാക്കളുമായ കരീന കപൂർ, കരീഷ്മ കപൂർ സഹോദരിമാർ കുടുംബാംഗങ്ങളോടൊപ്പം രൺബീറിന്റെ വസതിയിലേക്ക് പുറപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഐവറി ലെഹംഗ സെറ്റ് ആണ് കരീനയുടെ വേഷം. ബ്ലൗസിൽ എംബ്രയോഡ്റിയുടെ സൗന്ദര്യം നിറയുന്നു. സ്ട്രാപ്, വീതിയുള്ള നെക്‌ലൈൻ, സീക്വിൻ എംബ്രോയ്ഡറി പാറ്റേണുകൾ, മുത്തുകൾ പതിപ്പിച്ച പിൻഭാഗം എന്നിവ കരീനയുടെ ലെഹംഗയ്ക്ക് പ്രൗഢിയേകുന്നു. ഡ്യൂ മേക്കപ്പും ആണ് ചെയ്തിരിക്കുന്നത്. വളരെ കുറച്ച് ആക്സസറീസ് ആണ് ധരിച്ചിരിക്കുന്നത്.
ഓറഞ്ച് അനാർക്കലിയാണ് കരീഷ്മയുടെ വേഷം. ഗോൾഡ് ത്രെഡ് വർക്കും സീക്വിനുമുള്ള പ്ലൻജിങ് റൗണ്ട് നെക്‌ലൈനും ആണ് അനാർക്കിലിക്ക് ഉള്ളത്. എംബ്രോയ്ഡറിയുള്ള മഞ്ഞ ഷീർ ദുപ്പട്ട ഇതോടൊപ്പം പെയർ ചെയ്തിരിക്കുന്നു. ജുംക, മാംഗ് ടിക്ക, വളകൾ, മോതരം എന്നിവയാണ് ആക്സസറൈസ്. ബൺ ഹെയർസ്റ്റൈലും മിനിമൽ മേക്കപ്പും കരീഷ്മയെ സുന്ദരിയാക്കുന്നു.
വളരെ അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമാണ് വിവാഹത്തിലേക്കും ബന്ധപ്പെട്ട ചടങ്ങുകളിലേക്കും ക്ഷണമുള്ളത്.