‘കൂടെയുണ്ട് എന്നും’; സെയിൽസ് ജീവനക്കാരുടെ പ്രണയം: ഹൃദ്യം ഈ സേവ് ദ് ഡേറ്റ്
Mail This Article
സെയിൽസ് ജീവനക്കാരുടെ പ്രണയം എന്ന ആശയത്തിൽ ഒരുക്കിയ സേവ് ദ് ഡേറ്റ് ശ്രദ്ധ നേടുന്നു. ചങ്ങനാശ്ശേരി സ്വദേശികളായ സൂരജിന്റെയും കീർത്തനയുടെയും സേവ് ദ് ഡേറ്റ് ആണിത്. ജോലി സ്ഥലത്ത് പൂവിട്ട പ്രണയം ചേര്‍ത്തുപിടിച്ച് ജീവിത യാത്ര നടത്തുന്ന രണ്ടു പേരെയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
െതാടുപുഴയിലുള്ള ടെക്സ്റ്റൈൽസ് സ്ഥാപനത്തിലായിരുന്നു ഷൂട്ട്. ആത്രയേ വെഡ്ഡിങ് സ്റ്റോറീസ് ആണ് സേവ് ദ് ഡേറ്റ് ഒരുക്കിയത്. ‘‘മറ്റൊരു കൺസപ്റ്റുമായാണ് പോയതെങ്കിലും ചെയ്തപ്പോൾ തൃപ്തി തോന്നിയില്ല. അപ്പോഴാണ് സ്ഥാപനത്തിലെ മാർക്കറ്റിങ് മാനേജർ നിയാസ് അവിടെ പണ്ട് സംഭവിച്ച പ്രണയകഥ പറഞ്ഞത്. ആ കഥയെ മോടി പിടിപ്പിച്ചാണ് സേവ് ദ് ഡേറ്റ് ഒരുക്കിയത്’’– അത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിൻ ജോയ് പറഞ്ഞു.
സൂരജ് ദുബായിൽ ഡിസൈൻ മാനേജറാണ്. കീർത്തന ഓസ്ട്രേലിയയിൽ ഫിസിയോ തെറാപ്പിസ്റ്റും. 9 വർഷമായി ഇരുവരും പ്രണയത്തിലാണ്. പ്രണയക്കാലയളവിൽ മൂന്നു തവണ മാത്രമേ ഇവർ നേരിട്ട് കണ്ടിട്ടുള്ളൂ. ഈ പ്രണയം പോലെ ഹൃദ്യമായ ഒരു സേവ് ദ് ഡേറ്റ് ഒരുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. ജോർജ് കുട്ടി മാത്യു വിഡിയോഗ്രഫിയും ജിബിൻ ജോയ് ഫൊട്ടോഗ്രഫിയും ചെയ്തിരിക്കുന്നു. ഗോകുൽ ആണ് എഡിറ്റിങ്. സ്ഥാപനത്തിലെ ജീവനക്കാരൻ രാഹുലാണ് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയത്. സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണ് സേവ് ദ് ഡേറ്റിന് ലഭിക്കുന്നത്.