നയൻതാരയുടെ വെഡ്ഡിങ് ലുക്ക് ലീക്കായോ? ചിത്രങ്ങൾക്കു പിന്നിൽ
Mail This Article
നയൻതാരയുടെ വെഡ്ഡിങ് ലുക്ക് എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങൾ. ഒരു ജ്വല്ലറി ബ്രാൻഡിന്റെ പരസ്യം ആണിത്. നയൻതാരയുടെ ലീക്കായ വിവാഹചിത്രങ്ങൾ എന്ന നിലയിലാണ് ഇവ വ്യാപകമായി പ്രചരിക്കുന്നത്. പലരും ഇതു യാഥാര്‍ഥ്യമാണെന്ന് വിശ്വസിച്ച് പങ്കുവയ്ക്കുന്നു.
നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായെങ്കിലും ചിത്രങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സിനാണ്. അതുകൊണ്ട് അതിഥികൾക്ക് ഉൾപ്പടെ ചിത്രങ്ങൾ പകർത്താൻ നിയന്ത്രണങ്ങളുണ്ട്. പ്രിയതാരത്തിന്റെ വെഡ്ഡിങ് ലുക്കിനായുളള കാത്തിരിപ്പിലാണ് ആരാധകർ. ജൂൺ 8ന് മെഹന്ദി നടന്നിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളും ഇതുവരെ പുറത്തു വന്നിട്ടില്ല.
ഏഴു വർഷത്തെ പ്രണയത്തിനു ശേഷം നയൻതാരയും വിഘ്നേഷും വിവാഹിതരായത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിൽ ഹൈന്ദവാചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ഷാരൂഖ് ഖാൻ, രജനികാന്ത്, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, ദിലീപ്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർക്ക് ക്ഷണമുണ്ട്.
English Summary: Bride's first look leaked from the wedding ceremony?