കല്യാണദിവസം വരൻ മുങ്ങി, വിവാഹ വേഷത്തിൽ 20 കിലോമീറ്റർ സഞ്ചരിച്ച് വധു; വൈറലായി ഈ കല്യാണം
Mail This Article
കല്യാണ ഒരുക്കങ്ങളൊക്കെ റെഡിയായി മണ്ഡപത്തിലേക്ക് കയറുന്നതിന് തൊട്ടു മുൻപ് വരൻ ഓടിപ്പോയാലോ? ഒന്നെങ്കിൽ കല്യാണം നിർത്തും. അല്ലെങ്കിൽ വരനെ കണ്ടുപിടിക്കാൻ ശ്രമിക്കും. ഓടിപ്പോയ വരനെ കണ്ടുപിടിക്കാൻ വിവാഹ വേഷത്തിൽ വധു തന്നെയിറങ്ങിയാലോ? സിനിമാ കഥ എന്ന് തോന്നുന്ന ഇത്തരത്തിലൊരു സംഭവമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിവാഹത്തിനെത്താതെ മുങ്ങിയ വരനെ തേടി 20 കിലോമീറ്ററാണ് വധു സഞ്ചരിച്ചത്. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. വിവാഹവസ്ത്രത്തിൽ തന്നെയാണ് വധു വരനെ തേടിയിറങ്ങിയത്.
Read More: ഹീൽസ് ഒഴിവാക്കി ക്യാഷ്വൽ ചെരുപ്പണിഞ്ഞ് ജെനിഫർ ലോറൻസ്; വൈറലായി ചിത്രങ്ങൾ
രണ്ടര വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഞായറാഴ്ച ഭൂതേശ്വർ നാഥ് അമ്പലത്തിൽ വച്ചാണ് വിവാഹം തീരുമാനിച്ചത്. വരൻ വിവാഹപ്പന്തലിലെത്താൻ വൈകിയതിനെ തുടർന്ന് വധു വരനെ ഫോൺ വിളിച്ചു. എന്നാൽ വിവാഹത്തിൽ നിന്ന് മുങ്ങാനാണ് യുവാവ് ശ്രമിക്കുന്നതെന്ന് യുവതിക്ക് മനസ്സിലായി. ഇതിനു പിന്നാലെയാണ് വധു വരനെ തേടിയിറങ്ങിയത്. 20 കിലോമീറ്റർ സഞ്ചരിച്ച് ബസ് കയറാൻ നിൽക്കുകയായിരുന്ന യുവാവിനെ പിടികൂടി മണ്ഡപത്തിലെത്തി. ശേഷം ഇവരുടെ വിവാഹം നടക്കുകയും ചെയ്തു.
Content Summary: Bride chases man running away from marriage