ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ മീനു വി ലക്ഷ്മി വിവാഹിതയായി. അനീഷാണ് വരൻ. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ചുവപ്പു സാരിയിൽ അതി മനോഹരിയായായാണ് മീനു വിവാഹത്തിനൊരുങ്ങിയത്. താലികെട്ടിയതിനു പിന്നാലെ ആർപ്പോ വിളിച്ച് വിവാഹം  മീനുവും അശ്വിനും ആഘോഷമാക്കി. അതിനിടെ, താലികെട്ടുന്നതിനു മുമ്പ് കൺഫ്യൂഷനടിച്ച് കാര്യങ്ങൾ ചോദിക്കുന്ന അശ്വിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീനു. ഡാൻസ് വിഡിയോകളിലൂടെയാണ് മീനു കൂടുതൽ ശ്രദ്ധ നേടിയത്. വിവാഹ വിശേഷങ്ങളെല്ലാം മീനു സമൂഹ മാധ്യമം വഴി ആരാധകരുമായി പങ്കുവച്ചിരുന്നു.

English Summary: Meenu v lakshmi marriage video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com