ADVERTISEMENT

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചൻ സൗന്ദര്യത്തിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും ഇന്നും പലർക്കും ഇൻസ്പിരേഷനാണ്. പല സിനിമകളിലും വധുവിന്റെ വേഷമണിഞ്ഞ് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് നടി. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വസ്ത്രത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഡിസൈനറായ നീത ലുല്ല. പല തവണ സിനിമയിൽ വിവാഹ വേഷത്തിലെത്തിയ താരത്തിന് സ്വന്തം വിവാഹത്തിന് എന്ത് ധരിക്കണമെന്ന കൃത്യമായ ധാരണയുണ്ടായിരുന്നെന്ന് നീത പറഞ്ഞു. 

Read More: ഗുസ്തി ഇതിഹാസം ഹൾക്കിന് 69–ാം വയസ്സിൽ മൂന്നാം വിവാഹം; വധു 44കാരിയായ യോഗാധ്യാപിക

‘ഐശ്വര്യയുടെ വിവാഹ വസ്ത്രത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ, അവൾ ‘ജോധാ അക്ബർ’ സിനിമാ സെറ്റിൽ വിവാഹ വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു. ഇതുപോലത്തെ വസ്ത്രം എന്റെ വിവാഹത്തിന് വേണ്ട എന്നവൾ പറഞ്ഞു. എനിക്ക് കാഞ്ജീവരം ധരിക്കണം, അതിനായി എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ കണ്ടെത്തണം. എന്റെ അമ്മയോട് സംസാരിക്കണമെന്നും അവർ പറഞ്ഞു’. നീത വ്യക്തമാക്കി

aishwarya-rai-discussed-her-wedding-outfit-while-dressed-as-a-bride-on-jodhaa-akbar1
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹ വേഷത്തിൽ, Image Credits: Twitter

തെന്നിന്ത്യക്കാരിയായ ഐശ്വര്യ തന്റെ സംസ്കാരം തന്റെ വിവാഹ വസ്ത്രത്തിൽ പ്രതിഫലിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളായിരുന്നു. സ്വരോവ്സ്കി പരലുകളും സങ്കീർണമായ ത്രെഡ് വർക്കും എംബ്രോയ്ഡറിയും ഉൾക്കൊള്ളുന്ന പരമ്പരാഗത മഞ്ഞയും സ്വർണ്ണ നിറവുമുള്ള കാഞ്ജീവരം സാരിയാണ് ഐശ്വര്യ റായ് ധരിച്ചത്. അതിന് മാച്ചിങ്ങായി 5 ഇഞ്ച് സ്ലീവുള്ള സർദോസി ബ്ലൗസ് ധരിച്ചു. അതിമനോഹരമായ ടെമ്പിൾ ഡിസൈൻ ആഭരണങ്ങളാണ് പെയർ ചെയ്തത്. 

എന്നാൽ ഐശ്വര്യ ധരിച്ച വസ്ത്രത്തിന് 75 ലക്ഷം രൂപയാണെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഇത് നീത നിഷേധിച്ചു. കൃത്യമായ വില ഓർമയില്ലെന്നും നീത പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com