കാജൾ പറയുന്നതെല്ലാം സമ്മതിക്കണം, എസി തണുപ്പ് കൂട്ടരുത്, യാത്രപോകണം; വിവാഹ ഉടമ്പടിയുമായി സുഹൃത്തുക്കൾ
Mail This Article
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ് വിവാഹം. പല തരത്തിൽ വിവാഹം ആഘോഷപൂർവമാക്കറുണ്ട്. വ്യത്യസ്തത കൊണ്ട് പല വിവാഹങ്ങളും വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വിവാഹ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വധുവിന്റെ സുഹൃത്തുക്കൾ ചേർന്ന് വരനെ കൊണ്ട് ഒരു കോൺട്രാക്റ്റിൽ ഒപ്പിടുവിച്ചിരിക്കുകയാണ്.
Read More: ഗൗരിയെ സ്വന്തമാക്കാൻ പേര് മാറ്റി ഷാറുഖ് ഖാൻ; നിക്കാഹിനായി ‘ആയിഷ’യായി ഗൗരി
റിഷി, കാജൾ എന്നിവരുടെ വിവാഹമാണ് സോഷ്യല്‍ മീഡിയയിൽ വൈറലായത്. ചില നിബന്ധനകൾ എഴുതിയ ഒരു പേപ്പറും പിടിച്ച് വധുവിന്റെ സുഹൃത്തുക്കൾ നിൽക്കുന്നിടത്തു നിന്നാണ് വിഡിയോ തുടങ്ങുന്നത്. കൂടി നിന്നവർ വരനോട് പേപ്പറിൽ ഒപ്പിടാൻ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം വിവാഹം ചെയ്യാൻ സമ്മതിക്കില്ലെന്നും പറയുന്നു. പിന്നാലെ ഒരു കണ്ണ് പൊത്തി പിടിച്ച് വരൻ പേപ്പറിൽ ഒപ്പുവെക്കുന്നു. അതിന് ശേഷം വരൻ വധുവിന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി, അവളെ ചേർത്തുപിടിച്ചു.
‘വിവാഹം ചെയ്യാനായി എന്ത് പേപ്പറിലും ഒപ്പിടാൻ വരൻ തയാറായി’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. കാജലിനെ എപ്പോഴും സ്നേഹിക്കണം, കാജൽ എപ്പോഴും ശരിയാണെന്ന് അംഗീകരിക്കണം, വർഷത്തിൽ 3 തവണയെങ്കിലും യാത്ര പോകണം, കാറിൽ അവൾ കൂടുതൽ തണുപ്പ് അനുഭവിക്കരുത്, തുടങ്ങി 6 നിബന്ധനകളാണ് പേപ്പറിൽ എഴുതിയത്. വധു കാജൽ തന്നെയാണ് വീഡിയോ പങ്കുവച്ചത്.
Content Summary: Bridesmaids make groom sign contract before wedding