ADVERTISEMENT

വെള്ളിയാഴ്ച മൊറോക്കയിലുണ്ടായ ഭൂകമ്പത്തിൽ നിരവധി പേരാണ് മരിച്ചത്. ഈ വർഷത്തെ രണ്ടാമത്തെ മാരകമായ ഭൂചലനമാണ് മൊറോക്കയിലേത്. എന്നാൽ അതി സാഹസികമായി ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു കൂട്ടം ആളുകളുടെ വാർത്തയാണിപ്പോൾ വൈറലാകുന്നത്. ഒരു വിവാഹ ആഘോഷം ഒരു ഗ്രാമത്തെ മുഴുവൻ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിരിക്കുകയാണ്. 

Read More: ‘ഇങ്ങനെ കല്യാണവും കൂടി നടന്നാൽ മതിയോ?’; സാരിയിൽ അതിസുന്ദരിയായി ശാലിൻ

കെറ്റൗ എന്ന ഗ്രാമത്തിലെ ആളുകളാണ് വിവാഹചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഹബീബ അജ്ദിറിന്റെയും മുഹമ്മദ് ബൗദാദിന്റെയും വിവാഹം ശനിയാഴ്ച നടത്താനാണ് തീരുമാനിച്ചത്. എന്നാൽ ആചാരപ്രകാരം വിവാഹത്തിന്റെ തലേദിവസം വധുവിന്റെ കുടുംബം ഒരു പാർട്ടി നടത്തേണ്ടതുണ്ട്. ഇതിനായി ഗ്രാമത്തിലെ ആളുകൾ പുറത്തെത്തി ആഘോഷം തുടങ്ങി. പാട്ടും ഡാൻസുമായി ഇവർ ആഘോഷിക്കുന്നതിനിടെയാണ് ഭൂകമ്പമുണ്ടായത്. അപകട സമയത്ത് വീടിനു പുറത്തായതിനാൽ തന്നെ എല്ലാവരും രക്ഷപ്പെടുകയായിരുന്നു. 

വിവാഹ ചടങ്ങിനിടെയുള്ള വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയിൽ പെട്ടെന്ന് ഒരു ശബ്ദം ഉണ്ടാകുന്നതും ആളുകളെല്ലാം പരിദ്രാന്തരാകുന്നതും കാണാം. വീടിന് പുറത്ത് എല്ലാവരും നിൽക്കുമ്പോഴാണ് ഭൂകമ്പത്തിൽ തകർന്ന് പല വീടുകളും നിലം പതിച്ചത്. എല്ലാവരും പുറത്തായതിനാൽ ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാനായി. ഒരാള്‍ക്കു മാത്രമാണ് അപകടത്തിൽ പരിക്കേറ്റത്.

Content Highlights: Morocco | Earthquake | Wedding | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com