ADVERTISEMENT

കഴിഞ്ഞ ദിവസമാണ് നടി മീര നന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ചടങ്ങിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചതോടെയാണ് കല്യാണമാകുന്നു എന്ന വിവരം പലരും അറിഞ്ഞത്. എന്നാൽ ചിത്രങ്ങൾ വൈറലായതോടെ വരൻ ശ്രീജുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. കമന്റ് ബോകിസിലാണ് നിരവധി പേർ ശ്രീജുവിനെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾ പങ്കുവച്ചത്. 

Read More: ‘ചുരുണ്ട മുടിയായിരുന്നു നല്ലത്, മെലിഞ്ഞുണങ്ങിയ പോലെ’; പുത്തൻ ലുക്കിൽ വിൻസി, യുണീക്നെസ് പോയെന്ന് ആരാധകർ

meera1
മീര നന്ദനും ശ്രീജുവും, Image Credits: Instagram/nandan_meera

‘ഇവരെല്ലാം എന്താ ഇങ്ങനെ ഈ ഒരു കാര്യത്തില്‍ മാത്രം എപ്പോഴും തെറ്റായ തീരുമാനം തന്നെ എടുക്കുന്നത്’ എന്നായിരുന്നു ഒരു കമന്റ്. ‘എനിക്കുറപ്പാണ് അവനൊരു പണക്കാരനാണ്, പണമാണ് ബിഗിലേ മുഖ്യം, അല്ലേലും കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുടെ ചെക്കന്മാരെല്ലാം ഇങ്ങനെയായിരിക്കും’ തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് ലഭിക്കുന്നത്. പലരും വ്യക്തിപരമായും ശ്രീജുവിന്റെ ലുക്കിനെയുമെല്ലാം ആക്ഷേപിക്കുന്നുണ്ട്. 

meera2
മീര നന്ദനും ശ്രീജുവും, Image Credits: Instagram/nandan_meera

പരിഹാസങ്ങള്‍ക്കിടയിലും ധാരാളം പേര്‍ മീരയ്ക്കും ശ്രീജുവിനും പിന്തുണയുമായി എത്തുന്നുണ്ട്. ‘സമൂഹം എത്ര മാറി എന്ന് പറയുന്നത് വെറുതെയാണ്. 2 പേര് അവരുടെ സന്തോഷം പങ്കുവക്കുമ്പോൾ കുറ്റം കണ്ടുപിടിക്കാണല്ലോ എല്ലാവരും. കമന്റുകള്‍ ഒക്കെ കാണുമ്പോള്‍ അവര്‍ക്കിണ്ടാവണ വിഷമം ആരേലും ആലോചിക്കുന്നുണ്ടോ?’ എന്നും പ്രതികരിക്കുന്നുണ്ട്. 

Content Highlights: Meera Nandan | Wedding | Life | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com