ADVERTISEMENT

പേസ്റ്റൽ കളറുള്ള ലഹങ്കയാണ് പരിണീതി ചോപ്ര തന്റെ വിവാഹത്തിന് അണിഞ്ഞത്. രാഘവിന്റെ പേരെഴുതിയ ദുപ്പട്ടയും പിങ്ക് നിറത്തിലുള്ള വളകളുമെല്ലാം പരിണീതി പെയർ ചെയ്തിരുന്നു. എന്നാൽ വിവാഹ ചിത്രങ്ങള്‍ വൈറലായതോടെ ഇത് ആലിയയുടെയും രൺബീറിന്റെയും വിവാഹ സ്റ്റൈൽ കോപ്പിയടിച്ചതന്ന് വിമർശനമുയർന്നു. 

Read More: ദുപ്പട്ടയിൽ രാഘവിന്റെ പേര്, ഐവറി നിറത്തിലുള്ള ഗൗൺ; വിവാഹത്തിന് രാജകീയ ലുക്കിൽ പരിനീതി ചോപ്ര

parineeti-alia2
ആലിയ രൺബീർ വിവാഹചിത്രം, Image Credits: Instagram/aliaabhatt

ആദ്യ കാഴ്ചയിൽ പരിണീതിയുടെ വിവാഹ ചിത്രങ്ങൾ കണ്ട് ഇത് ആലിയയാണോ എന്ന് സംശയിച്ചു പോയെന്ന് പലരും സമൂഹ മാധ്യമത്തിൽ കുറിച്ചു. പേസ്റ്റൽ നിറത്തിലുള്ള ലഹങ്ക തന്നെയായിരുന്നു ആലിയയും വിവാഹത്തിനണിഞ്ഞത്. ദുപ്പട്ടയിൽ മാത്രമാണ് പരിണീതി വ്യത്യസ്തത കൊണ്ടുവന്നതെന്നാണ് ആരാധകർ പറയുന്നത്. വസ്ത്രത്തിന്റെ പാറ്റേൺ മാത്രമല്ല, സ്റ്റൈലും ആലിയയുടേതിന് സമാനമാണ്. 

പരിനീതി ചോപ്രയും രാഘവ് ഛദ്ദയും, Image Credits: Instagram/parineetichopra
പരിണീതി ചോപ്രയും രാഘവ് ഛദ്ദയും, Image Credits: Instagram/parineetichopra

തിളങ്ങുന്ന മിതമായ മേക്കപ്പ് രീതിയാണ് ആലിയ വിവാഹത്തിന് തിരഞ്ഞെടുത്തത്. മേക്കപ്പും ആലിയയുടേത് കോപ്പിയടിച്ചെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിനൊപ്പം തന്നെ പരിണീതിയുടെ ആക്സസറീസ് കിയാര അദ്വാനിയുടേത് കോപ്പിയടിച്ചതാണെന്നും വിമർശനം ഉയർന്നു. 

parineeti-alia1
കിയാര അദ്വാനി വിവാഹചിത്രം, Image Credits: Instagram/kiaraaliaadvani

പരിണീതിയുടെ ലുക്ക് മാത്രമല്ല, രാഘവിന്റെ ലുക്കിനും വിമർശനം ഉയരുന്നുണ്ട്. രൺബീർ കപൂറിന്റെ സ്റ്റൈലാണ് രാഘവ് കോപ്പിയടിച്ചതെന്നാണ് ട്രോളുകൾ. 

Parineeti and Raghav. Photo: Instagram/Parineeti Chopra
പരിണീതി ചോപ്രയും രാഘവ് ഛദ്ദയും, Image Credits: Instagram/parineetichopra

ഒരൊറ്റ നോട്ടത്തിൽ പരിണീതി സ്വന്തം വിവാഹചിത്രങ്ങൾക്ക് പകരം ആലിയയുടെ വിവാഹ ചിത്രം പോസ്റ്റ് ചെയ്തെന്നാണ് കരുതിയത്, ഈ പേസ്റ്റൽ കളർ സ്റ്റൈൽ തുടങ്ങിയതിന് പിന്നാലെ എല്ലാ വിവാഹ ചിത്രങ്ങളും കാണാൻ ഒരുപോലെയാണ് തുടങ്ങി നിരവധി കമന്റുകളും ട്രോളുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

Content Highlights: Parineeti Chopra accused of copy pasting Alia Bhatts Wedding outfit

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com