ആഘോഷത്തിമിർപ്പില്‍ വരനും വധുവും, പെട്ടെന്ന് താഴേക്ക് പതിച്ച് തീ; ഇറാഖിലെ തീപിടുത്തത്തിന്റെ പേടിപ്പിക്കുന്ന ദൃശ്യങ്ങൾ
Mail This Article
കഴിഞ്ഞയാഴ്ച ഇറാഖിലെ വടക്കൻ പ്രവിശ്യയായ നിനവേയിൽ ഒരു വിവാഹ ചടങ്ങിനിടെയുണ്ടായ തീപിടുത്തത്തിൽ 107 പേർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴിതാ ദാരുണമായ സംഭവത്തിന്റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. വിവാഹ ഹാളിനുള്ളിലെ വിഡിയോയാണ് ൈവറലായത്.
Read More: ‘ഞങ്ങൾക്ക് അമൂല്യമായ സമ്മാനം തന്നതിന് നന്ദി’; സന്തോഷവാർത്ത പങ്കുവച്ച് സീരിയൽ നടി ജിസ്മി
വരനും വധുവും നൃത്തം ചെയ്യുന്നതിനിടെയാണ് ഹാളിന് തീ പിടിക്കുന്നത്. ഹാളിന്റെ സീലിങ്ങിനാണ് ആദ്യം തീപിടിച്ചത്. പിന്നീടത് താഴേക്ക് പതിക്കുകയായിരുന്നു. ഹാളിലെ അലങ്കാരങ്ങളിലെല്ലാം തീ പെട്ടെന്ന് ആളിപ്പിടിച്ചു. പിന്നാലെ ഹാളിൽ കൂടി നിന്നവരെല്ലാം പരിഭ്രാന്തരായി ഓടുന്നതും, പലരുടെയും ദേഹത്തേക്ക് തീ വീഴുന്നതും വിഡിയോയില്‍ കാണാം. ഭക്ഷണം കഴിക്കുന്നയിടത്തേക്കും തീ ആളിപ്പിടിച്ചിരുന്നു.
പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൊണ്ടാണ് വിവാഹ ഹാൾ അലങ്കരിച്ചതെന്നും അതിനാലാണ് തീ ആളി പടർന്നതെന്നുമാണ് അഗ്നിശമനസോനാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വധൂ വരന്‍മാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാൽ വധുവിന് അപകടത്തിൽ അവളുടെ കുടുംബം മുഴുവൻ നഷ്ടപ്പെട്ടു. വരന്റെ അമ്മയും അപകടത്തിൽ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Iraq Wedding Fire Video