നൃത്തം കണ്ട് ഇഷ്ടപ്പെട്ടു, ആഗ്രഹം പോലെ ഇരട്ടകളെ സ്വന്തമാക്കി; ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും വിവാഹിതരായി
Mail This Article
ഇരട്ടകളായ ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും സമൂഹ മാധ്യമങ്ങളിലെ വിഡിയോകളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്. നർത്തകരായ ഇരുവരും ഞെട്ടിപ്പിക്കുന്ന പെർഫോമൻസുകളിലൂടെയും മലയാളികളെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഇരുവരുടെയും വിവാഹം കഴിഞ്ഞു. ഇരട്ടകളെ തന്നെയാണ് വിവാഹം ചെയ്തത്.
സനൂപ് ഹരി, സന്ദീപ് ഹരി എന്നിവരാണ് വരന്മാർ. ഒരേ വേദിയില്‍ വച്ചാണ് വിവാഹം നടന്നത്. ചുവപ്പ് സാരിയിൽ അതിമനോഹരിയായാണ് ഇരുവരും വിവാഹത്തിനെത്തിയത്.
സുഹൃത്തുക്കളും കുടുബാംഗങ്ങളുമടക്കം നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇരുവരുടെയും നൃത്ത പരിപാടികൾ കണ്ടതിന് ശേഷമാണ് ഇഷ്ടപ്പെട്ടതെന്നും ഒരു വർഷത്തോളമായി പരിചയമുണ്ടെന്നും വിവാഹത്തിന് ശേഷം സനൂപും സന്ദീപും പറഞ്ഞു.
ഇരട്ടകളെ തന്നെയാണ് വിവാഹം ചെയ്യാൻ ആഗ്രഹമെന്നും എന്നാൽ മാത്രമേ ഞങ്ങളുടെ വൈബ് മനസ്സിലാകു എന്നു ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും പറഞ്ഞിരുന്നു.
കൊല്ലം സ്വദേശികളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും.