ADVERTISEMENT

വിജയ് മല്യയുടെ മകനും നടനുമായ സിദ്ധാർഥ് മല്യയും കാമുകി ജാസ്മിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഹലോവീൻ ദിനത്തിലാണ് സിദ്ധാർഥ് പ്രണയിനി ജാസ്മിനെ പ്രെപ്പോസ് ചെയ്തത്. മുട്ടുകുത്തിയിരുന്ന് മോതിരം കൈമാറുന്ന ചിത്രങ്ങൾ സിദ്ധാർഥ് പങ്കുവച്ചു. 

sidharth
സിദ്ധാർഥും ജാസ്മിനും, Image Credits: Instagram/sidmallya

മനോഹരമായ ഡയമണ്ട് മോതിരമാണ് സിദ്ധാർഥ് കാമുകിയുടെ വിരലിലണിഞ്ഞത്. ജാസ്മിൻ മന്ത്രവാദിനിയുടെയും സിദ്ധാർഥ് പംപ്കിൻ വസ്ത്രവുമാണ് ധരിച്ചത്. ‘നീ എന്നന്നേക്കുമായി എന്നോടൊപ്പമായിരിക്കുന്നു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഈ പംപ്കിനോട് യെസ് പറഞ്ഞതിന് ഒരുപാട് നന്ദി’. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിദ്ധാർഥ് കുറിച്ചു. 

ഉറ്റ സുഹൃത്തിനൊപ്പം ജീവിതകാലം കഴിഞ്ഞാൻ പറ്റിയതിൽ ഏറെ സന്തോഷവതിയാണെന്ന് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചു ജാസ്മിനും കുറിച്ചു. 

നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച സിദ്ധാർഥ് ലണ്ടനിലും യുഎഇയിലുമാണ് വളർന്നത്. നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. 

sidharth2
സിദ്ധാർഥും ജാസ്മിനും, Image Credits: Instagram/sidmallya

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, കത്രീന കൈഫ്, എന്നിവരുമായി സിദ്ധാർഥ് പ്രണയത്തിലായിരുന്നെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 

English Summary:

Vijay Mallya's son, Sidharth Mallya gets engaged to his girlfriend Jasmine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com