ADVERTISEMENT

വിവാഹം എന്നത് എന്നും ആഘോഷത്തിന്റെ ദിവസമാണ്. വ്യത്യസ്തങ്ങളായ ഭക്ഷണവും വസ്ത്രവുമെല്ലാമായി ആ ദിവസം ഏറ്റവും സന്തോഷമുള്ളതാക്കാനാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. എന്നാൽ ഇപ്പോൾ പലപ്പോഴായി പല വിവാഹങ്ങളും വൈറലാകുന്നത് വിവാഹ വീട്ടിലുണ്ടാകുന്ന അടിപിടിയുടെ പേരിലാണ്. പലപ്പോഴും ആ അടിപിടി ഭക്ഷണത്തെ ചൊല്ലിയാണ്. ഇപ്പോഴിതാ അതുപോലൊരു വിവാഹ വീട്ടിലെ അടിപിടിയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

ഇത്തവണ വിവാഹവീട്ടിലെ അടിപിടി പനീറിന്റെ പേരിലാണ്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ മേശപ്പുറത്തായി നിരത്തിവച്ച ഭക്ഷണത്തിന് മുന്നിൽ നിന്ന് ഒരു കൂട്ടം ആളുകൾ അടിപിടി കൂടുന്നത് കാണാം. ആളുകൾ പരസ്പരം തല്ലുകയും കസേരകൾ ഉപയോഗിച്ച് അടികൂടുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഹാളിൽ നിൽക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് കസേര വലിച്ചെറിയുകയും മുഖത്തടിക്കുകയുമെല്ലാം ചെയ്യുന്നത്. വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിലാണ് അടിപിടി. 

പനീർ വിഭവത്തിൽ പനീർ ഇല്ല എന്നതിനെ തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ അടിതുടങ്ങിയത്. വിഡിയോയിൽ ഹാളിൽ പ്ലേറ്റും കസേരകളുമെല്ലാം ചിതറിക്കിടക്കുന്നതും കാണാം. ബിഹാറിലെ ഒരു വിവാഹചടങ്ങിൽ നിന്നുള്ളതാണ് വിഡിയോ. 

നിരവധി പേരാണ് വിഡിയോയ്ക്ക് രസകരമായ കമന്റുകളുമായെത്തുന്നത്. പനീറിന് വേണ്ടി മൂന്നാം ലോകമഹായുദ്ധമോ? പനീറില്ലെങ്കിൽ കല്യാണവുമില്ല തുടങ്ങി നിരവധി കമന്റുകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com