ADVERTISEMENT

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അപ്സര രത്നാകരൻ. സംവിധായകൻ ആൽബി പ്രാൻസിസിനെയാണ് അപ്സര  വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.  ഇപ്പോഴിതാ ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അപ്സര

‘ഉണ്ണി ചെറിയാൻ സാറാണു നാലഞ്ചു വർഷം മുൻപ് ‘ഉള്ളതു പറഞ്ഞാൽ’ എന്ന വർക്കിനെ കുറിച്ചു പറഞ്ഞത്. ചെല്ലുമ്പോൾ ലൈവ് റെക്കോർഡിങ് ആണ്. സംവിധായകനായ ആൽബി ഫ്രാൻസിസിനെ മുൻപേ പരിചയമുണ്ട്. ലൈവ് റെക്കോർഡിങ്ങിനു വേണ്ടി സീനുകൾ പല ടേക്കെടുത്ത് ആകെ മടുപ്പു തോന്നിയപ്പോൾ ഉണ്ണി സാറിനെ തന്നെ വിളിച്ചു. ഡയറക്ടർ സ്ക്രിപ്റ്റ് വായിക്കാൻ സമയം തരുന്നില്ല എന്നു പരാതി പറയാൻ. അതോടെ ആൽബി ചേട്ടനു ദേഷ്യമായി.

apsara-wedding-2
അപ്സരയും ആൽബിയും, Image Credits: Instagram/apsara.rs_official_

പക്ഷേ, പതിയെപ്പതിയെ എനിക്കു കഥാപാത്രം പിടികിട്ടി. പരാതികൾ മാഞ്ഞുപോയി. ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ചേട്ടൻ പറഞ്ഞു, ‘സ്ക്രിപ്റ്റ് അതുപോലെ പറയണമെന്നില്ല. അപ്സരയ്ക്കു മനസ്സിലായതു പോലെ ചെയ്താൽ മതി.’ അതോടെ ഞങ്ങൾ സുഹൃത്തുക്കളായി. ഒരു ദിവസം ആൽബി ചേട്ടൻ വിളിച്ചു ടിവി നോക്കാൻ പറഞ്ഞു. സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിക്കുന്നു. എനിക്കു മികച്ച നടിക്കും ചേട്ടനു മികച്ച സംവിധായകനുമടക്കം നാല് അവാർഡ് ആ സീരിയലിന്.

ഷൂട്ടിങ് അവസാനിച്ചിട്ടും സൗഹൃദം തുടർന്നു. അങ്ങനെ ഒരു ദിവസമാണ് ‘എങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ’ എന്ന് ആൽബി ചേട്ടൻ ചോദിച്ചത്. ആദ്യവിവാഹം പിരിഞ്ഞതിന്റെ വിഷമത്തിലും ഷോക്കിലും ആയിരുന്നു ഞാൻ. അതുകൊണ്ടു വീണ്ടും കല്യാണത്തെ കുറിച്ചു ചിന്തിക്കാൻ പേടി. ‘അങ്ങനെയൊന്നും ഇപ്പോൾ വേണ്ട’ എന്നാണു മറുപടി പറഞ്ഞത്.

Image Credits: Instagram/apsara.rs_official_
അപ്സരയും ആൽബിയും, Image Credits: Instagram/apsara.rs_official_

വിവാഹകാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ രണ്ടിടത്തും പൊട്ടിത്തെറിയായിരുന്നു, മതമാണു പ്രശ്നം. രണ്ടു വർഷം കഴിഞ്ഞ് എനിക്കു വേറേ വിവാഹാലോചന തുടങ്ങിയപ്പോൾ ചേട്ടൻ ഒരിക്കൽ കൂടി കാര്യം വീട്ടിൽ പറഞ്ഞു. അപ്പോഴേക്കും എതിർപ്പുകൾ അയഞ്ഞിരുന്നു.

apsara
അപ്സരയും ആൽബിയും, Image Credits: Instagram/apsara.rs_official_

ചേച്ചിയുടെ മകൻ സിദ്ധാർഥും ആൽബി ചേട്ടന്റെ സഹോദരന്റെ മക്കളുമൊക്കെയായി എടുത്ത ഫോട്ടോ, രണ്ടുപേരുടെയും രണ്ടാം വിവാഹമാണെന്നും ആദ്യവിവാഹത്തിലെ മക്കളാണ് അതെന്നുമൊക്കെ ക്യാപ്ഷനിട്ടു പ്രചരിപ്പിച്ചു. മറ്റൊരു സംഭവമുണ്ടായി. ചേട്ടന്റെ വീട്ടിലേക്കു കയറുന്ന സമയത്ത് അമ്മ കൊന്ത ഇട്ടുതരുമ്പോൾ മുടി കെട്ടിവച്ചു പൂവൊക്കെ ഉള്ളതുകൊണ്ട് അതിൽ ഉടക്കി. അപ്പോൾ കൊന്ത കയ്യിൽ തന്നിട്ടു പിന്നീട് ഇട്ടാൽ മതിയെന്നു പറഞ്ഞു. അതും തെറ്റായി പ്രചരിപ്പിച്ചു.

apsara-and-alby-first-wedding-anniversary
അപ്സരയും ആൽബിയും, Image Credits: Instagram/apsara.rs_official_

ഒരുപാട് ഓൺലൈൻ മീഡിയ ഞങ്ങളെ സപ്പോർട്ട് ചെയ്തപ്പോൾ ഒന്നോ രണ്ടോ ആളുകൾ പ്രചരിപ്പിച്ച ഇത്തരം വാർത്തകൾ വിഷമിപ്പിച്ചു. പ്രതികരിക്കാതിരുന്നതു മനഃപൂർവമാണ്. മറുപടി പറയുമ്പോൾ പിന്നെയും ആ ചാനലിനു റീച്ച് കൂടില്ലേ. പിന്നെ, ബോഡി ഷെയ്മിങ്ങും ഉണ്ടായിരുന്നു. 26 വയസ്സേ ഉള്ളൂ എങ്കിലും ശരീരപ്രകൃതി കൊണ്ടു പ്രായം തോന്നിക്കുമെന്നൊക്കെ ഉപദേശിക്കുന്നവരും ഉണ്ട്.

apsara-wedding-5
അപ്സര, Image Credits: Instagram/apsara.rs_official_

‘ഒരു വിവാഹം കഴിച്ചുപോയി, ഇനി സഹിക്കാം’ എന്നു കരുതി എല്ലാ പീഡനവും സഹിക്കുന്നവരുണ്ട്. പക്ഷേ, അധ്വാനിച്ചു സ്വന്തം കാലിൽ നിൽക്കാമെന്ന ധൈര്യം മനസ്സിനു നൽകി, ആത്മഹത്യ ചെയ്യാതെ ആദ്യ വിവാഹത്തിൽ നിന്ന് ഇറങ്ങി വന്നതാണു ‍ഞാൻ. അന്നു കുറേ പേർ കുറ്റപ്പെടുത്തി. ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നഷ്ടം വീട്ടുകാർക്കു മാത്രമാണ്, കുറ്റം പറയുന്ന നാട്ടുകാർക്കല്ല. ഇത് എല്ലാ പെൺകുട്ടികളും ഓർക്കണം’. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com