ADVERTISEMENT

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിനു മുൻപുള്ള ആഘോഷങ്ങളുടെ ഭാഗമായി അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു. തങ്ങളുടെ ദീർഘകാല പാരമ്പര്യത്തിന് അനുസൃതമായി ഗ്രാമവാസികളിൽ നിന്ന് അനുഗ്രഹം തേടിയാണ് അന്ന സേവ നടത്തുന്നത്. റിലയൻസിന്റെ ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവര്‍ പങ്കെടുക്കും.

 51,000 പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്. ജാംനഗറിലും പരിസരത്തുമുള്ള ഗ്രാമങ്ങളിൽ അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരും.


അംബാനി കുടുംബം നടത്തുന്ന അന്ന സേവയിൽ നിന്നും
അംബാനി കുടുംബം നടത്തുന്ന അന്ന സേവയിൽ നിന്നും

ഇന്നലെ ജാംനഗറിലെ റിലയൻസ് ടൗൺഷിപ്പിന് സമീപമുള്ള ജോഗ്വാദ് ഗ്രാമത്തിൽ മുകേഷ് അംബാനി, അനന്ത് അംബാനി,  രാധിക മർച്ചന്റ്, വീരേൻ മർച്ചന്റ്, ഷൈല മർച്ചന്റ് എന്നിവർ വ്യക്തിപരമായി ഗുജറാത്തി പരമ്പരാഗത അത്താഴ വിഭവങ്ങൾ വിളമ്പി. 

Anna-Seva1
അംബാനി കുടുംബം നടത്തുന്ന അന്ന സേവയിൽ നിന്നും

അത്താഴത്തിന് ശേഷം, പങ്കെടുക്കുന്നവർക്കായി പ്രശസ്ത ഗുജറാത്തി ഗായകൻ കീർത്തിദൻ ഗാധ്വിയുടെ പരമ്പരാഗത നാടോടി സംഗീത വിരുന്നും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com