ADVERTISEMENT

അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും രണ്ടാംഘട്ട പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ വിശദാംശങ്ങൾ പുറത്ത്. മേയ് 29ന് ഇറ്റലിയിൽ നിന്ന് ആരംഭിച്ച് ജൂൺ ഒന്നിന് ഫ്രാന്‍സിലെത്തുന്ന ആഡംബര കപ്പലിലെ ആഘോഷങ്ങളുടെ വിവരങ്ങളാണ് പുറത്തു വന്നത്. ബോളിവുഡിലെ പ്രമുഖതാരങ്ങളെല്ലാം ആഡംബര കപ്പലിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.  വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുക്കും. 

‘ജീവിതം ഒരു യാത്രയാണ്’  (Life Is A Journey) എന്ന തലക്കെട്ടോടെയാണ് അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ ക്ഷണക്കത്ത് എത്തിയിരിക്കുന്നത്. ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ബോളിവുഡ് താരം രൺവീർ സിങ്, മഹേന്ദ്രസിങ് ധോണി, ഭാര്യ സാക്ഷി ധോണി, താരദമ്പതികളായ രൺവീർ കപൂർ– ആലിയ ഭട്ട് എന്നിവർ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള 300ഓളം വിഐപി അതിഥികൾ ആഡംബര കപ്പലിലുണ്ടാകും. 

Anant Ambani with fiance Radhika Merchant

മേയ് 29ന് ഇറ്റലിയിൽ നിന്നാണ് കപ്പല്‍ പുറപ്പെടുന്നത്. ജൂൺ–1 വരെയുള്ള ആഘോഷങ്ങളിൽ ഓരോ ദിവസവും വ്യത്യസ്തമായ തീമും ഡ്രസ്കോഡും ഉണ്ട്. ക്ലാസിക് ക്രൂയിസ്, വെസ്റ്റേൺ ഫോർമൽസ്, ടൂറിസ്റ്റ് ചിക് അറ്റയേഴ്സ്, റെട്രോ, പ്ലേഫുൾ, ബ്ലാക് ദ് മസ്കുറേഡ്, ഇറ്റാലിയൻ സമ്മർ എന്നിങ്ങനെയാണ് ഡ്രസ് കോഡുകൾ. 

റിലയൻസ് ഇൻ‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും വിവാഹനിശ്ചയത്തിനിടെ.
റിലയൻസ് ഇൻ‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും വിവാഹനിശ്ചയത്തിനിടെ.

പാർട്ടിയിൽ മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. വധൂവരന്മാരുടെയും അതിഥികളുടെയും സ്വകാര്യത കണക്കിലെടുത്താണ് മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 12നാണ് അനന്തിന്റെയും രാധികയുടെയും വിവാഹം. കഴിഞ്ഞ മാർച്ചിൽ ഗുജറാത്തിലെ ജമ്നാഗറിലും മൂന്ന് ദിവസത്തെ പ്രി വെഡ്ഡിങ് ആഘോഷങ്ങൾ നടന്നിരുന്നു. 

English Summary:

Anant Ambani and Radhika Merchant’s Luxury Pre-Wedding Cruise from Italy to France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com