ADVERTISEMENT

അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം  സമൂഹ വിവാഹം സംഘടിപ്പിച്ചു. മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വിവാഹിതരായി. വൈകിട്ട് 4.30 നായിരുന്നു  ചടങ്ങ്.

റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന വിവാഹ ചടങ്ങിൽ ദമ്പതികളുടെ കുടുംബങ്ങൾ ഉൾപ്പെടെ 800 ഓളം പേർ പങ്കെടുത്തു. വധൂവരന്മാരുടെ ബന്ധുക്കൾ, പ്രാദേശിക സാമൂഹിക പ്രവർത്തകർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.

വിപുലമായ രാത്രി ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഈ ചടങ്ങിൽ തുടങ്ങി, വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് കുടുംബം അറിയിച്ചു. 

അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിൽ നിന്ന്. Photo: Special arrangement
അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിൽ നിന്ന്. Photo: Special arrangement

നിത അംബാനിയും മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികൾക്ക് ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് വാർലി ഗോത്രം അവതരിപ്പിച്ച പരമ്പരാഗത നൃത്തവും ശ്രദ്ധേയമായി. 

ഓരോ ദമ്പതികൾക്കും താലി, മൂക്കുത്തി, മോതിരം തുടങ്ങിയ സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നൽകി. ഇതിനു പുറമേ ഓരോ ദമ്പതികൾക്കും ഒരുലക്ഷത്തി ആയിരം രൂപയുടെ ചെക്കും നൽകി. കൂടാതെ വീട്ടിലേക്കു ആവശ്യമായ 36 ഇനം സാധനങ്ങൾ, ഗ്യാസ് സ്റ്റവ്, മിക്‍സി, ഫാൻ, മെത്ത, തലയണ എന്നിവയും അംബാനി കുടുംബം നൽകി.

അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിൽ നിന്ന്. Photo: Special arrangement
അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സംഘടിപ്പിച്ച സമൂഹ വിവാഹത്തിന്റെ ക്ഷണക്കത്തും ദമ്പതികൾക്ക് നൽകിയ സമ്മാനവും.

ഈ മാസം 12ന് മുംബൈ ജിയോ കൺവൻഷൻ സെന്ററിലാണ് അനന്ത് അംബാനി– രാധിക മെർച്ചെന്റും തമ്മിലുള്ള വിവാഹം. മൂന്നു ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുന്നത്. വിവാഹത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

English Summary:

Mass Wedding Related To Anant Ambani And Radhika Merchant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com