സ്വര്‍ഗീയ വിവാഹത്തിനു മൂന്നുനാൾ; അനന്തിന്റെ ഹൽദി ആഡംബരമാക്കി ബോളിവുഡ് താരനിര
Mail This Article
അനന്ത് അംബാനിയുടെ ഹൽദി ആഘോഷങ്ങൾക്ക് എത്തിയത് ബോളിവുഡ് താരനിര. വിവാഹ ആഘോഷങ്ങളുടെ മുന്നോടിയായി കഴിഞ്ഞ ദിവസം മാമേരു ചടങ്ങ്, ദാണ്ഡിയ, സംഗീത്, ഗൃഹശാന്തി പൂജ എന്നിവ നടത്തിയിരുന്നു. തിങ്കളാഴ്ചയായിരുന്നു ഹൽദി ചടങ്ങ്. അനന്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ബോളിവുഡ് താരങ്ങളുമാണ് ഹൽദി ആഘോഷത്തിൽ പങ്കെടുത്തത്.
സൽമാൻ ഖാൻ, സാറ അലി ഖാൻ, ജാൻവി കപൂർ, അർജുൻ കപൂർ, അനന്യ പാണ്ഡെ, രൺവീർ സിങ് തുടങ്ങിയ താരങ്ങളാണ് അനന്ത്–രാധിക വിവാഹത്തോടനുബന്ധിച്ച് നടത്തിയ ഹൽദി ആഘോഷങ്ങളിൽ പങ്കെടുത്തത്.
അനന്ത്–രാധിക വിവാഹത്തിന് ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജുലൈ12ന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിലാണ് വിവാഹം.
മൂന്നുദിവസങ്ങളിലായാണ് വിവാഹചടങ്ങുകൾ നടത്തുന്നത്. ജൂലൈ 13ന് വധുവരന്മാര്‍ കുടുംബാംഗങ്ങളുടെയും അതിഥികളുടെയും അനുഗ്രഹം തേടും. ‘ആശിർവാദ്’ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ജൂലൈ 14ന് വിവാഹത്തോട് അനുബന്ധിച്ച് വിപുലമായ റിസപ്ഷനും സംഘടിപ്പിച്ചിട്ടുണ്ട്.
വിവാഹത്തിനു മുന്നോടിയായി വിപുലമായ രണ്ട് പ്രി–വെഡ്ഡിങ് ആഘോഷങ്ങളും അംബാനി കുടുംബം സംഘടിപ്പിച്ചു. യുറോപ്പിലും ജംനഗറിലുമായിരുന്നു പ്രീ–വെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്. നിരവധി പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.